Connect with us

Ongoing News

റമസാന്‍ കൂടാരങ്ങള്‍ ആശ്വാസം

Published

|

Last Updated

ദുബൈ: ദുബൈ റമസാന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കൂടാരങ്ങള്‍ കാരുണ്യത്തിന്റെ പ്രതീകങ്ങളായി മാറി. മുഹൈസിന രണ്ടിലും ഹോര്‍ അല്‍ അന്‍സിലുമായി സ്ഥാപിച്ച ടെന്റുകളില്‍ മൊത്തം 4,500 പേര്‍ക്ക് ഇഫ്താര്‍ ഒരുക്കുന്നു. സൗജന്യ ആരോഗ്യ പരിശോധനയും ഉത്‌ബോധന ക്ലാസുകളും തമ്പുകളിലെ സവിശേഷതയാണ്.
മുഹൈസിനയില്‍ തൊഴിലാളി ക്യാമ്പുകള്‍ക്ക് സമീപമായാണ് കൂടാരമൊരുക്കിയത്. 2,500 പേര്‍ക്ക് ഇവിടെ ദിനംപ്രതി ഇഫ്താര്‍ ഭക്ഷണം വിളമ്പുന്നു. ഹോര്‍ അല്‍ അന്‍സിലെ തമ്പില്‍ 2, 000 പേര്‍ക്ക് ഇരിക്കാനാകും. നോമ്പ് തുറക്കാന്‍ വെള്ളം, മോര്, പഴങ്ങള്‍, കാരക്ക തുടങ്ങിയവയും തുടര്‍ന്ന് പ്രധാന ഭക്ഷണങ്ങളും വിളമ്പുന്നു. പ്രമുഖ പണ്ഡിതരുടെ നേതൃത്വത്തിലാണ് ഉത്‌ബോധന പ്രസംഗങ്ങള്‍ നടക്കുന്നത്. സൗജന്യ ആരോഗ്യ പരിശോധനയും നല്‍കിവരുന്നു. റംസാനിലും തുടര്‍ന്നും ആരോഗ്യം സൂക്ഷിക്കുന്നത് സംബന്ധിച്ച് ഉപദേശങ്ങള്‍ നല്‍കാനും ആരോഗ്യ വിദഗ്ധര്‍ ശ്രദ്ധിക്കുന്നു. അതിഥികള്‍ക്കിടയില്‍ നറുക്കെടുപ്പുനടത്തി അപ്പപ്പോള്‍ സമ്മാന വിതരണവും നടക്കുന്നുണ്ട്. റംസാന്‍ഫോറം നടത്തുന്ന മതപ്രഭാഷണ പരമ്പരയ്ക്ക് 24ന് തുടക്കമാകും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കാലിഗ്രാഫി പ്രദര്‍ശനം അടക്കമുള്ള സാംസ്‌കാരിക പരിപാടികള്‍ക്കും ഫോറം നേതൃത്വം നല്‍കുന്നു.

Latest