Connect with us

Kozhikode

മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിക്കുന്നത് മികച്ച സൗകര്യങ്ങളോടെ: ഡോ. അജ്മല്‍

Published

|

Last Updated

കോഴിക്കോട്: മര്‍കസ് യുനാനി മെഡിക്കല്‍ കോളജിനെ രാജ്യത്തെ ഒന്നാംനിര യുനാനി മെഡിക്കല്‍ കോളജായി ഉയര്‍ത്തുമെന്ന് മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ഡയറക്ടറും കേരളാ യുനാനി മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ഡോ. കെ ടി അജ്മല്‍ പ്രസ്താവിച്ചു.
ധാര്‍മികതയിലൂന്നിയ പാരമ്പര്യചികിത്സ സംവിധാനങ്ങളും പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ഔഷധ സസ്യ ചികിത്സയും കൂടുതല്‍ പ്രചരിക്കപ്പെടണം അത്‌കൊണ്ട് യൂനാനി ചികിത്സാശാസ്ത്രം കൂടുതല്‍ ജനകീയമാവണമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു ‘യൂനാനി മെഡിക്കല്‍ സയന്‍സ്; സാധ്യതകളും’ പ്രസക്തിയും എന്ന വിഷയത്തില്‍ മര്‍കസ് നോളജ് സിറ്റി കാലിക്കറ്റ് ടവറില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ആദ്യ യുനാനി മെഡിക്കല്‍ കോളജാണ് മര്‍കസ് നോളജ് സിറ്റിയില്‍ വരുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് ഇത് പ്രവര്‍ത്തനമാരംഭിക്കുന്നത്. നിലവില്‍ യുനാനി ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുനാനി മെഡിക്കല്‍ സയന്‍സിന് ചികിത്സാരംഗത്ത് ഏറെ സാധ്യതയാണുള്ളതെന്നും മര്‍കസ് യുനാനി മെഡിക്കല്‍ കോളജിന്റെ തുടക്കത്തോടെ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നാട്ടില്‍ തന്നെ മികച്ച പഠനാവസരമാണ് ലഭ്യമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെമിനാറില്‍ മര്‍കസ് നോളജ് സിറ്റി സി ഇ ഒ. ഡോ. അബ്ദുസ്സലാം , മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് പ്രന്‍സിപ്പള്‍ പ്രോഫ.ഹാറൂന്‍ മന്‍സൂരി,മര്‍കസ് നോളജ് സിറ്റി സി ഒ ഒ. ഇ വി അബ്ദുറഹ്മാന്‍, കേരളാ യുനാനി മെഡിക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. യു കെ മുഹമ്മദ് ശരീഫ്്, മര്‍കസ് നോളജ് സിറ്റി ജനറല്‍ മാനേജര്‍ എം കെ ശൗക്കത്ത് അലി പ്രസംഗിച്ചു.
മര്‍കസ് യുനാനി മെഡിക്കല്‍ കോളജിലേക്കുള്ള പ്രവേശനത്തിന്റെ ചടങ്ങില്‍ ഡോ. അബ്ദുസ്സലാം നിര്‍വഹിച്ചു. പ്രവേശനസംബന്ധമായ വിഷയങ്ങള്‍ക്ക് താഴെ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. : 9544712224, 9544712225, 9544712226