Connect with us

Kasargod

കാസര്‍കോട്ട് കടയടപ്പിക്കാനെത്തിയ സംഘത്തെ പോലീസ് തടഞ്ഞു

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ കടയടപ്പിച്ച് ഹര്‍ത്താല്‍ നടത്താന്‍ ഇറങ്ങിയ സംഘത്തെ വ്യാപാരികളും പോലീസും ചേര്‍ന്ന് തടഞ്ഞു. കഴിഞ്ഞദിവസം മുംബൈയിലേക്ക് പര്‍ച്ചേസിംഗിന് പോവുകയായിരുന്ന കാസര്‍കോട്ടെ റെഡിമെയ്ഡ് വസ്ത്രക്കടയുടമയായ യുവാവ് മുംബൈ പനവേലില്‍ എത്തിയപ്പോള്‍ ട്രെയിനില്‍വെച്ച് രക്തസമ്മര്‍ദ്ദത്തെതുടര്‍ന്ന് മരിച്ചിരുന്നു. ഇതിന്റെ പേരിലാണ് യുവാവിന്റെ സുഹൃത്തുക്കളെന്ന പേരില്‍ ഒരു സംഘം കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ വ്യാപാരികളെ നിര്‍ബന്ധിച്ച് കടയടപ്പിക്കാന്‍ ശ്രമിച്ചത്. ചില വ്യാപാരികള്‍ ഇവരുടെ നിര്‍ബന്ധംമൂലം കടയടച്ചെങ്കിലും വ്യാപാര സംഘടനയുടെ ആഹ്വാനമില്ലാത്തതിനാല്‍ മറ്റുള്ള വ്യാപാരികള്‍ ഇതുതടയുകയായിരുന്നു. ഇതോടെ വാക്കേറ്റവും സംഘര്‍ഷാവസ്ഥയും ഉണ്ടായതോടെയാണ് കാസര്‍കോട് സി ഐ. പി കെ സുധാകരന്‍, എസ് ഐ. രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം എത്തിയത്.
പോലീസ് എത്തിയതോടെ കടയടപ്പിനെത്തിയവര്‍ പിന്‍വലിഞ്ഞു. അരമണിക്കൂറോളം കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ സഘര്‍ഷം നിലനിന്നു.

Latest