Connect with us

Kozhikode

ഹോട്ടലുകളിലെ വില വര്‍ധന പിന്‍വലിക്കാന്‍ ധാരണ

Published

|

Last Updated

താമരശ്ശേരി: ഹോട്ടലുകളിലും കൂള്‍ബാറുകളിലും ഭക്ഷ്യവസ്തുക്കള്‍ക്ക് അന്യായമായി വില വര്‍ധിപ്പിച്ചത് പിന്‍വലിക്കാന്‍ ധാരണയായി. യുവജന സംഘടനകള്‍ സംയുക്തമായി രൂപവത്കരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ ഹോട്ടലുകള്‍ ഉപരോധിക്കാനിരിക്കെയാണ് വില വര്‍ധന പിന്‍വലിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി മുഹമ്മദ് വിളിച്ചു ചേര്‍ത്ത ഹോട്ടല്‍ ഉടമകളുടെയും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെയും യോഗത്തിലാണ് ധാരണ. ഊണിന് 35 രൂപയും ചായക്കും എണ്ണക്കടികള്‍ക്കും ഏഴ് രൂപ വീതവും നിലനിര്‍ത്താനാണ് തീരുമാനം. ചര്‍ച്ചയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് പി സി അഷ്‌റഫ്, ജോയി, ശ്രീജിത്ത്, ഹോട്ടലുടമകളെ പ്രതിനിധികരിച്ച് ശ്രീഹരി ശ്രീധരന്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ വി കെ എ കബീര്‍, സുബൈര്‍ വെഴുപ്പൂര്‍, യു കെ ദിനേശ്, സന്ദീപ്, വി പി രാജീവന്‍ പങ്കെടുത്തു.