Connect with us

National

നഗരം സ്മാര്‍ട്ടാകുന്ന വിധം

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായി സ്മാര്‍ട് സിറ്റി പദ്ധതി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പദ്ധതിയുടെ രൂപരേഖ പ്രധാനമന്ത്രി പുറത്തിറക്കി കഴിഞ്ഞു. പദ്ധതിയില്‍ ഇടം നേടാനുള്ള മത്സരത്തിലാണ് വിവിധ സംസ്ഥാനങ്ങള്‍. ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ വരിക യു പിയിലും തമിഴ്‌നാട്ടിലുമായിരിക്കും. മൂന്ന് വര്‍ഷം കൊണ്ട് 100 സ്മാര്‍ട്ട് സിറ്റികളാണ് വരാന്‍ പോകുന്നത്.
എന്താണ് സ്മാര്‍ട്ട് സിറ്റികള്‍?
ആധുനിക സാങ്കേതിക വിദ്യയുടെയും ഐ ടി അധിഷ്ഠിത സംവിധാനങ്ങളുടെയും പിന്‍ബലത്തോടെ ഉയര്‍ന്ന ജീവിത നിലവാരമുള്ളതും വൃത്തിയുള്ളതും പരിസ്ഥിതി സൗഹൃദവുമായ നഗരങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം.
അടിസ്ഥാന സൗകര്യങ്ങള്‍
തടസ്സമില്ലാത്ത ജല വൈദ്യുതി വിതരണം, ഖര മാലിന്യ സംസ്‌കരണത്തിന് അത്യാധുനിക സംവിധാനം, ഉയര്‍ന്ന നിലവാരമുള്ള സാനിറ്റേഷന്‍ സൗകര്യങ്ങള്‍, കാര്യക്ഷമമായ പൊതു വാഹന സംവിധാനം, ഐ ടി കണക്ടിവിറ്റി, ഇ ഗവേര്‍ണന്‍സ്, പദ്ധതി നിര്‍വഹണത്തിലെ ജന പങ്കാളിത്തം, കുറ്റമറ്റ സുരക്ഷാ ക്രമസമാധാന പാലന സംവിധാനങ്ങള്‍ എന്നിവ സ്മാര്‍ട്ട് സിറ്റികളുടെ സവിശേഷത ആയിരിക്കും.
ഇ -പരാതി പരിഹാര സംവിധാനങ്ങള്‍, ഇലക്‌ട്രോണിക് സര്‍വീസ് ഡെലിവറി, മലിന ജലം സംസ്‌കരണം 100ശതമാനം, സ്മാര്‍ട്ട് മീറ്ററുകള്‍, സൗരോര്‍ജം പോലുള്ള പാരമ്പര്യേതര ഊര്‍ജ സംവിധാനങ്ങള്‍, സ്മാര്‍ട്ട് പാര്‍കിംഗ്, ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിംസ്റ്റം.
എന്താണ് അടുത്ത പടി?
100 നഗരങ്ങള്‍ കണ്ടെത്താന്‍ മത്സരം നടത്തും. ന്യൂയോര്‍ക്ക് മുന്‍ മേയര്‍ മിഖായേല്‍ ബ്ലൂംബെര്‍ഗിന്റെ മേല്‍നോട്ടത്തിലായിരിക്കും ഈ പ്രക്രിയ നടക്കുക. ഈ വര്‍ഷം ഇരുപത് നഗരങ്ങളാകും തിരഞ്ഞെടുക്കുക. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ 40 വീതം.
സ്മാര്‍ട്ട് സിറ്റീസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ രൂപവത്കരിക്കും
യു എസ് ആസ്ഥാനമായ സ്മാര്‍ട്ട് സിറ്റീസ് കൗണ്‍സിലിന്റെ ഭാഗമായിരിക്കും ഇത്. സ്മാര്‍ട്ട് സിറ്റി പ്രാക്ടീഷണര്‍മാര്‍, വിദഗ്ധര്‍ തുടങ്ങിയവരുടെ കണ്‍സോര്‍ഷ്യം ആയിരിക്കും. നൂറിലധികം അംഗങ്ങള്‍ ഉണ്ടാകും.
എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു സ്മാര്‍ട്ട് സിറ്റിയെങ്കിലും ലഭിക്കും
സ്മാര്‍ട്ട് സിറ്റി ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാന്‍ പ്രത്യേക സമിതിയുണ്ടാക്കും. ഈ സമിതി നഗര തദ്ദേശ ഭരണ സ്ഥാപനങ്ങളുമായും സംസ്ഥാന സര്‍ക്കാറുമായും കരാര്‍ ഒപ്പുവെക്കും.
എങ്ങനെ പ്രവര്‍ത്തിക്കും?
സിറ്റി ചലഞ്ച് മത്സരത്തിന് സംസ്ഥാനങ്ങള്‍ക്ക് നഗരങ്ങള്‍ നിര്‍ദേശിക്കാം. തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍ പ്രതിവര്‍ഷം 100 കോടി രൂപ ലഭിക്കും. ഇത് അഞ്ച് വര്‍ഷം തുടരും.
തിരഞ്ഞടുക്കപ്പെടുന്നതിനുള്ള പൊതു മാനദണ്ഡങ്ങള്‍
ഇ ഗവേര്‍ണന്‍സും ഓണ്‍ലൈന്‍ സേവന സംവിധാനങ്ങളും, ഇ ന്യൂസ്‌ലറ്ററുകളും പ്രസിദ്ധീകരണം, പൊതു ജനങ്ങള്‍ക്കുള്ള എല്ലാ ഫണ്ട് കൈമാറ്റങ്ങളും ഇലക്‌ട്രേണിക് സംവിധാനം വഴി, സ്വച്ഛ് ഭാരത്: 2011 സെന്‍സസ് മുതല്‍ എല്ലാ വര്‍ഷവും ശൗച്യാലയങ്ങളില്‍ അഞ്ച് ശതമാനം വര്‍ധന, ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കിയിട്ടുണ്ടോ എന്നത്, പൗരന്‍മാരുടെ പങ്കാളിത്തത്തോടെ നടപ്പാക്കിയ പരിഷ്‌കരണ പദ്ധതികള്‍.

---- facebook comment plugin here -----

Latest