Connect with us

Gulf

റെഡിനസ് ഇന്റക്‌സില്‍ യു എ ഇക്ക് അഞ്ചാം സ്ഥാനം

Published

|

Last Updated

ദുബൈ: ഗ്ലോബല്‍ റെഡിനസ് ഇന്റക്‌സില്‍ യു എ ഇക്ക് അഞ്ചാം സ്ഥാനം. സിംങ്കപ്പൂര്‍, സ്വിറ്റ്‌സര്‍ലണ്ട്, ഹോം കോംഗ്, എന്നീ രാജ്യങ്ങള്‍ക്ക് പിറകിലായാണ് കെ പി എം ജി 2015 ചെയ്്ഞ്ച് റെഡിനസ് ഗ്ലോബല്‍ ഇന്റക്‌സില്‍ യു എ ഇ സ്ഥാനം പിടിച്ചിരിക്കുന്നത്. വികസിത രാജ്യങ്ങളായ യു എസിനെയും യു കെയെയും ജാപ്പാനെയും പിന്തള്ളിയാണ് യു എ ഇ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. അറബ് മേഖലയില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ച ആദ്യ രാജ്യമെന്ന ബഹുമതിയും യു എ ഇക്ക് സ്വന്തം. ഖത്തറിന് പട്ടികയില്‍ ഏഴാം സ്ഥാനമാണ് ലഭിച്ചത്. ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സുമായി സഹകരിച്ചായിരുന്നു 127 രാജ്യങ്ങളെ ഉള്‍പെടുത്തി സര്‍വേ നടത്തിയത്.
സാമ്പത്തികമായ പ്രശ്‌നങ്ങള്‍, രാജ്യസുരക്ഷ ഉറപ്പാക്കാനുള്ള ശക്തി, പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിടാനുള്ള സംവിധാനം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഗ്ലോബല്‍ റെഡിനസ് ഇന്റക്‌സ് തയ്യാറാക്കിയത്. വ്യാപാരത്തിനുള്ള അനുകൂല സാഹചര്യം, സാങ്കേതികവിദ്യയിലുള്ള മേല്‍കൈ തുടങ്ങിയവയും മാനദണ്ഡങ്ങളില്‍ ഇടംപിടിച്ചിരുന്നു. സാമ്പത്തികമായ സുതാര്യതയുടെ കാര്യത്തില്‍ ലോകത്ത് മൂന്നാം സ്ഥാനമാണ് പട്ടികയില്‍ യു എ ഇ നേടിയത്.
വ്യാപാരത്തിലുള്ള അനുകൂല സാഹചര്യത്തില്‍ ലോകത്ത് നാലാമതും പശ്ചാത്തല വികസനത്തില്‍ അഞ്ചാമതും സാങ്കേതികവിദ്യയില്‍(നാല്), തൊഴില്‍ കമ്പോളത്തില്‍(അഞ്ച്), സാമ്പത്തിക വൈവിധ്യവത്ക്കരണത്തില്‍ ഒമ്പത് എന്നീ നേട്ടങ്ങളും ഗ്ലോബല്‍ റെഡിനസ് ഇന്റക്‌സില്‍ യു എ ഇ സ്വന്തമാക്കിയിട്ടുണ്ട്.

Latest