Connect with us

Gulf

അബുദാബി ഖുര്‍ആന്‍ പാരായണ മത്സരത്തിന് തുടക്കമായി

Published

|

Last Updated

അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഖുര്‍ആന്‍ പാരായണ മത്സരം ശൈഖ് മുഹമ്മദ് ബിന്‍
സുഹൈല്‍ ബിന്‍ ഉബൈദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്യുന്നു

അബുദാബി: രണ്ടാമത് ദേശീയ ഖുര്‍ആന്‍ മത്സരത്തിന് അബുദാബിയില്‍ തുടക്കമായി. മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഖുര്‍ആന്‍ പാരായണ മത്സരം ശൈഖ് മുഹമ്മദ് ബിന്‍ സുഹൈല്‍ ബിന്‍ ഉബൈദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. കെ എസ് സി പ്രസിഡന്റ് രമേശ് വി പണിക്കര്‍ അധ്യക്ഷത വഹിച്ചു. ലുലു ഗ്രൂപ്പ് എം ഡി എം എ യൂസുഫലി, ഡോ. ശംസീര്‍ വയലില്‍, അദീപ് അഹമ്മദ്, ക്യാപ്റ്റന്‍ യൂസുഫ് ഇസ്മാഈല്‍ അല്‍ ഖൂരി, എം എ സലാം, റഫീഖ് പി കയനയില്‍, ഹാമിദ് അലി, ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം സെക്കന്റ് സെക്രട്ടറി ഡി എസ് മീണ, പി ബാവ ഹാജി എന്നിവര്‍ സംബന്ധിച്ചു.
ജനറല്‍ വിഭാഗമുള്‍പടെ അഞ്ച് വിഭാഗങ്ങളിലാണ് മത്സരം. വിവിധ തലങ്ങളിലെ മത്സര വിജയികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹമാണ് സമ്മാനം. മത്സരം അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്ന് സോഷ്യല്‍ സെന്റര്‍ അധികൃതര്‍ വ്യക്തമാക്കി. മതകാര്യ വകുപ്പ് ചുമതലപ്പെടുത്തിയ പ്രത്യേകം പാനലാണ് മത്സരം നിയന്ത്രിക്കുന്നത്. മതകാര്യവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് മത്സരം.

Latest