Connect with us

Ongoing News

ഇഫ്താര്‍ സംഗമം നടത്തി

Published

|

Last Updated

അബൂദാബി: എമിറേറ്റ്‌സ് ഇന്ത്യാ ഫ്രറ്റേര്‍ണിറ്റി ഫോറം അബുദാബി, ഇന്ത്യന്‍ ഇസ്‌ലാമിക്ക് സെന്റര്‍റില്‍ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. വിവിധ മേഖലകളില്‍ നിന്നും ആയിരത്തില്‍ പരം ആളുകള്‍ പങ്കെടുത്തു.
ഇന്ത്യന്‍ ഇസ്‌ലാമിക്ക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ച പരിപാടിയില്‍ അന്‍വര്‍ സാദത്ത് അധ്യക്ഷനായിരുന്നു. മജീദ് മാസ്റ്റര്‍ റമദാന്‍ സന്ദേശം നല്‍കി. വിവിധ സംഘടനാ പ്രതിനിധികളായ അബ്ദുല്ല നദ്‌വി, അബ്ദുല്‍ ഖാദര്‍ തിരുവത്ര, മരക്കാര്‍, ഫസല്‍, ഷിറാജ്, അഗിന്‍, അബ്ദുറഹ്മാന്‍, സമീര്‍, അല്‍താഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വഹീദിന്റെ ദുആ കൊണ്ട് അവസാനിച്ച പരിപാടിയില്‍ മുഹ്‌സിന്‍ ഖിറാഅത്തും ഷരീഫ് കെ വി സ്വാഗതവും ഹാഷിം നന്ദിയും പറഞ്ഞു.

Latest