Connect with us

First Gear

ഹ്യുണ്ടായി ക്രെറ്റ ജൂലൈ 21 ന്‌

Published

|

Last Updated

ന്യൂഡല്‍ഹി: റെനോ ഡസ്റ്റര്‍ , നിസാന്‍ ടെറാനോ , മഹീന്ദ്ര സ്‌കോര്‍പ്പിയോ മോഡലുകളോട് മത്സരിക്കാനെത്തുന്ന ക്രെറ്റയുടെ കൂടുതല്‍ വിശദാംശങ്ങളും ചിത്രങ്ങളും ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ പുറത്തുവിട്ടു. ജൂലൈ 21 നാണ് ക്രെറ്റയുടെ വിപണിപ്രവേശം.
ഐ20 യുടെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ക്രെറ്റയ്ക്ക് 4.27 മീറ്ററാണ് നീളം. ഏറെ ബലവത്തായതും അതേ സമയം ഭാരക്കുറവുള്ളതുമായ ബോഡിയാണ് ക്രെറ്റയുടേത്. മുന്തിയ സുരക്ഷ ഇത് ഉറപ്പാക്കും.
സി സെഗ്മെന്റ് സെഡാനായ വെര്‍ണയില്‍ ഉപയോഗിക്കുന്ന 1.6 ലീറ്റര്‍ പെട്രോള്‍ ,1.4 ലീറ്റര്‍ ഡീസല്‍ , 1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ക്രെറ്റയിലും. പെട്രോള്‍ , 1.4 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ക്ക് ആറ് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സാണ്. 1.6 ലീറ്റര്‍ ഡീസല്‍ ക്രെറ്റയ്ക്ക് ആറ് സ്പീഡ് മാന്വല്‍ , ആറ് സ്പീഡ് ഓട്ടോമാറ്റിക് വകഭേദങ്ങളുണ്ട്. ബേസ് , എസ് , എസ്!എക്‌സ് , എസ്!എക്‌സ്! ഓപ്ഷന്‍ എന്നീ നാല് വേരിയന്റുകളില്‍ ക്രെറ്റ ലഭിക്കും. ആറ് എയര്‍ബാഗുകള്‍ , ലെതര്‍ സീറ്റ് , 17 ഇഞ്ച് അലോയ്‌സ് , അഞ്ചിഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ മുന്തിയ വകഭേദത്തിനുണ്ട്. വിലവിവരം കമ്പനി പ്രഖ്യാപിച്ചിട്ടില്ല.