Connect with us

Kozhikode

ഉരുള്‍പൊട്ടല്‍: ദുരിത ബാധിതര്‍ക്ക് പട്ടയം ലഭിച്ചു

Published

|

Last Updated



മുക്കം: പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് ഭൂമിക്ക് പട്ടയം ലഭിച്ചു. തിരുവമ്പാടി പഞ്ചായത്തിലെ അരിപ്പാറയില്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ വാങ്ങി 85 സെന്റ് സ്ഥലമാണ് 16 കുടുംബങ്ങള്‍ക്ക് വീതിച്ച് നല്‍കിയത്. ഇതിന്റെ പട്ടയവും റവന്യൂ മന്ത്രി കൈമാറി. 23 കുടുംബങ്ങളാണ് ക്യാമ്പില്‍ കഴിയുന്നത്. ബാക്കി ഏഴ് കുടുംബങ്ങള്‍ക്ക് അവര്‍ വാങ്ങിയ ഭൂമിയുടെ വില നല്‍കാനും ധാരണയായി. കഴിഞ്ഞ ദിവസം പട്ടയം ലഭിച്ചവര്‍ക്കും സ്വന്തമായി ഭൂമി വാങ്ങിയവര്‍ക്കും ഇന്ദിരാ ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മാണത്തിന് ധന സഹായവും ലഭ്യമാക്കും. 2012 ആഗസ്റ്റ് ആറിനാണ് ആനക്കാംപൊയില്‍ മാവില്‍ചുവടിന് സമീപം ഉരുള്‍പൊട്ടലുണ്ടായത്. ആറ് പേരാണ് ദുരന്തത്തില്‍ മരിച്ചത്.

Latest