Connect with us

Malappuram

ഇരട്ടക്കൊലകേസ്: കുറ്റപത്രം നല്‍കിയ നടപടിയില്‍ ലീഗ് അണികള്‍ക്ക് അതൃപ്തി

Published

|

Last Updated

മഞ്ചേരി: കുനിയില്‍ അത്തീഖ്‌റഹ്മാന്‍ വധക്കേസ് കുറ്റപത്രം സമര്‍പ്പിക്കും മുമ്പ് ഇരട്ടക്കൊല കുറ്റപത്രം നല്‍കിയ നടപടിയില്‍ ലീഗണികള്‍ക്ക് അതൃപ്തി.
അതീഖ് വധക്കേസിലെ പ്രതികളും ബന്ധുക്കളുമായ കുനിയില്‍ കൊളക്കാടന്‍ ആസാദ്, അബൂബക്കര്‍ എന്നിവര്‍ 2012 ജൂണ്‍ പത്തിന് കൊല്ലപ്പെട്ട കേസിലെ ഭാഗിക കുറ്റപത്ര സമര്‍പ്പണമാണ് ലീഗണികളെ പ്രകോപിപ്പിച്ചത്. പാര്‍ട്ടി നേതൃത്വം നല്‍കിയ വാക്ക് പാലിക്കപെടാത്തതാണ് ഏറനാട് മണ്ഡലത്തിലെ ലീഗണികളില്‍ വിവാദത്തിന് തിരി തെളിയിച്ചത്.
യൂത്ത്‌ലീഗ് പഞ്ചായത്ത് ട്രഷററായ അത്തീഖിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരു നടപടിയുമെടുക്കാതെ ലീഗുകാര്‍ പ്രതികളായ കേസില്‍ തിരക്കിട്ട കുറ്റപത്ര സമര്‍പണം നടത്തിയതും വിവാദമായിരിക്കുകയാണ്. കേരള ഹൈക്കോടതി അന്വേഷണോദ്യോഗസ്ഥനെ കോടതിയില്‍ വിളിച്ച് ശാസിക്കുകയാണ്. ഇരട്ടകൊലപാതക കേസ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ ഷെഡ്യൂള്‍ ചെയ്ത സമയത്താണ് പ്രതിഭാഗം അഭിഭാഷകന്‍. കുനിയില്‍ ഒന്നാം കൊലക്കേസില്‍ കുറ്റപത്രം വൈകുന്നതിനെതിരെ കോടതിയില്‍ ചോദ്യം ചെയ്തത്. ഇതോടെ ഇരട്ടകൊലപാതക കേസ് വിചാരണയും അനിശ്ചിതത്വത്തിലായി. 2012 ജനുവരി അഞ്ചിനാണ് അരീക്കോട് കീഴുപറമ്പ് കുനിയില്‍ നടുപ്പാട്ടില്‍ അതീഖുര്‍റഹ്മാന്‍ കൊല്ലപ്പെട്ടത്.

Latest