Connect with us

Wayanad

ആരോഗ്യ സുരക്ഷാ പദ്ധതി: സാന്ത്വനം സെന്റര്‍ 500 രോഗികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കും

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയില്‍ സാന്ത്വനം സെന്റര്‍ നടപ്പിലാക്കി വരുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നിര്‍ധനരും നിരാലംബരുമായ 500 രോഗികള്‍ക്ക് സൗജന്യ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മേപ്പാടി, മൂപ്പൈനാട്, മുട്ടില്‍, പഞ്ചായത്തുകളില്‍ കല്‍പ്പറ്റ നഗരസഭയില്‍ നിന്നുള്ള രോഗികള്‍ക്കുമാണ് പദ്ധതിയുടെ രണ്ടാം ഘട്ടമായി ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുന്നത്. മേപ്പാടി ഡി എം വിംസ് മെഡിക്കല്‍ കോളജിലാണ് ഇവര്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടമായി ആയിരം രോഗികള്‍ക്ക് മരുന്ന് വിതരണമടക്കം സൗജന്യമെഗാ മെഡിക്കല്‍ ക്യാമ്പ് നേരത്തെ സംഘടിപ്പിച്ചിരുന്നു.
ഈ മാസം രണ്ടിന് വ്യാഴാഴ്ച വൈകിട്ട് മൂന്നിന് മേപ്പാടി എം എസ് എ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് ഉദ്ഘാടനം ചെയ്യും. സാന്ത്വനം സെന്റര്‍ ചെയര്‍മാന്‍ കെ എച്ച് സത്താര്‍ ഹാജി തൃശൂര്‍ അധ്യക്ഷത വഹിക്കും. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അനില്‍കുമാര്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണ ഉദ്ഘാടനം നിര്‍വഹിക്കും. മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോകുല്‍ദാസ് കോട്ടയില്‍, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് അംഗം യഹ്‌യാഖാന്‍ തലക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നസീര്‍ ആലക്കല്‍, ശംസുദ്ദീന്‍ അരപ്പറ്റ,വിംസ് മാനേജര്‍ സൂപ്പി ഹാജി കല്ലങ്കോടന്‍,മെഡിക്കല്‍ സൂപ്രണ്ട് ഡോ.മെഹ്‌റൂഫ് രാജ്, ഡോ.ജയകുമാരന്‍, പി പി എ കരീം, പി എ മുഹമ്മദ്, അബ്ദുല്‍ ഗഫൂര്‍ സഖാഫി,സമസ്ത സെക്രട്ടറി ഹംസ അഹ്‌സനി ഓടപ്പള്ളം, എസ് എം എ ജില്ലാ പ്രസിഡന്റ് കെ കെ മുഹമ്മദലി ഫൈസി,എസ് വൈ എസ് ജില്ലാ സെക്രട്ടറി ഉമര്‍ സഖാഫി കല്ലിയോട്, എസ് ജെ എം ജില്ലാ സെക്രട്ടറി ടി പി എ സലാം, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ഷമീര്‍ ബാഖവി തുടങ്ങിയവര്‍ സംബന്ധിക്കും. താഞ്ഞിലോട്ടെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ സെന്റര്‍ കണ്‍വീനര്‍ അബ്ദുല്‍ ഗഫൂര്‍ സഖാഫി, സ്വാഗത സംഘം ചെയര്‍മാന്‍ കെ കെ മുഹമ്മദലി ഫൈസി, മെഡിക്കല്‍ സെല്‍ കണ്‍വീനര്‍ സൈതലവി കമ്പളക്കാട്, ഷമീര്‍ ബാഖവി, ജാഫര്‍ ഓടത്തോട് എന്നിവര്‍ സംബന്ധിച്ചു.

Latest