Connect with us

Wayanad

'ഡിജിറ്റല്‍ ഇന്ത്യ' വാരാചരണം ഇന്നു മുതല്‍; തിരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ വയനാടും

Published

|

Last Updated

കല്‍പ്പറ്റ: “അറിവുകള്‍ വിരല്‍ത്തുമ്പില്‍” എന്ന ആശയം മുന്‍നിര്‍ത്തി “ഇന്ത്യയെ അറിവിന്റെ തലത്തിലേക്ക് മാറ്റുക” എന്ന ലക്ഷ്യത്തോടുകൂടി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന “ഡിജിറ്റല്‍ ഇന്ത്യ” പദ്ധതിക്ക് ഇന്ന് ദേശീയതലത്തില്‍ തുടക്കമാകും.വൈകീട്ട് നാലിന് ഡല്‍ഹിയില്‍നിന്നും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി ഉദ്ഘാടനം ചെയ്യും.
ഇന്നുമുതല്‍ ജൂലൈ ഏഴുവരെ രാജ്യമൊട്ടാകെ ഡിജിറ്റല്‍ ഇന്ത്യ വാരമായി ആചരിക്കും. തത്സമയ വെബ് കാസ്റ്റിങ്ങ് വഴി നടത്തുന്ന ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ദേശീയതലത്തില്‍ 62ഉം സംസ്ഥാനതലത്തില്‍ മൂന്നും ജില്ലകള്‍ തെരഞ്ഞെടുത്തതില്‍ വയനാടും ഉള്‍പ്പെടും.
എല്ലാ വ്യക്തികള്‍ക്കും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടെ പ്രയോജനം, വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ആഫീസുകളില്‍ കയറിയിറങ്ങുന്നത് പരമാവധി ഒഴിവാക്കി സര്‍ക്കാര്‍ സേവനങ്ങള്‍ ഇലക്‌ട്രോണിക് രീതിയില്‍ ലഭ്യമാക്കുക, ജനങ്ങളെ ഡിജിറ്റല്‍ ശാക്തീകരണത്തിലേക്ക് നയിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആധാര്‍ നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവയുപയോഗിച്ച് അക്ഷയ കേന്ദ്രങ്ങള്‍ വഴി സൗജന്യമായി ഓരോ പൗരനും ഇന്റര്‍നെറ്റില്‍ സര്‍ക്കാര്‍ നല്‍കുന്ന 10 എംബി ഡിജിറ്റല്‍ സ്‌പേസ് ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം.
“ഡിജിറ്റല്‍ ലോക്കര്‍” എന്നറിയപ്പെടുന്ന ഈ സംവിധാനം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു. സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിഗത രേഖകള്‍ തുടങ്ങിയവ ഡിജിറ്റല്‍ ലോക്കറില്‍ ഭദ്രമായി സൂക്ഷിക്കാം. പ്രകൃതിക്ഷോഭങ്ങളാലോ മറ്റുരീതിയിലോ അവശ്യരേഖകള്‍ നഷ്ടപ്പെടുന്നത് തടയാന്‍ ഇതുവഴി സാധിക്കും.
സമീപഭാവിയില്‍ ഓരോ വിദ്യാര്‍ഥിയുടേയും സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളടക്കമുള്ള വിദ്യാഭ്യാസരേഖകള്‍ ഡിജിറ്റല്‍ ലോക്കറിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യുന്ന സംവിധാനം നിലവില്‍ വരും. ഇതോടെ വ്യാജരേഖകളുടെ നിര്‍മ്മാണം തടയാനാകുമെന്നാണ് പ്രതീക്ഷ. വാരാചരണത്തിന്റെ ഭാഗമായി ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് ജില്ലയില്‍ ബോധവത്ക്കരണ ക്ലാസ്സുകള്‍, സെമിനാറുകള്‍, റോഡ്‌ഷോ, ബൈക്കിംഗ്,സൈക്ലിംഗ, ക്യാമ്പുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
ജൂലൈ ഏഴിന് രാവിലെ 10 ന് കലക്ടറേറ്റില്‍ നടത്തുന്ന ജില്ലാതല സമാപന പരിപാടിയില്‍ ജനപ്രിനിധികളും, വിദ്യാര്‍ത്ഥികളും, അധ്യാപകരും, ഉദേ്യാഗസ്ഥരും പങ്കെടു
ക്കുമെന്ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ നടന്ന പദ്ധതി വിശദീകരണയോഗത്തില്‍ അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍ കെ സിബി വര്‍ഗ്ഗീസ് പറഞ്ഞു.

---- facebook comment plugin here -----

Latest