Connect with us

Thrissur

ആശ്രയ പദ്ധതി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

തൃശൂര്‍: താന്ന്യം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് തുടക്കമായി. സമൂഹത്തിലെ അശരരണരായ ഗുണഭോക്താക്കള്‍ക്ക് വിട് വെയ്ക്കാന്‍ ഭൂമി, വീട്, ഭക്ഷണം , മരുന്ന്, കുടിവെള്ള കണക്ഷന്‍, വീട് അറ്റകുറ്റപ്പണി, വിദ്യഭ്യാസ കിറ്റ് തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനവും ആശ്രയ കിറ്റ് വിതരണവും വിദ്യഭ്യാസ കിറ്റ് വിതരണവും ജില്ലാപഞ്ചായത്തംഗം കെ.കെ.ശ്രീനിവാസന്‍ നിര്‍വ്വഹിച്ചു. താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമലത കുമാരന്‍ അധ്യക്ഷയായി. വൈസ് പ്രസഡന്റ് ബഷീര്‍ കക്കാട്ടുതറ, വികസന കാര്യസ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷ ശുഭ സുരേഷ്, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷ മായ സുരേഷ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തംഗം പി.സി.ശ്രീദേവി, ഗ്രാമപഞ്ചായത്തംഗങ്ങളായ റാണി പ്രസാദ്, സി.എല്‍.ജോയ്, സന്ധ്യ ഗണേശന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ തങ്കമണി ശശിധരന്‍ സ്വാഗതവും മെമ്പര്‍ സെക്രട്ടറി വി.ബി. രഘു നന്ദിയും പറഞ്ഞു.

Latest