Connect with us

Malappuram

ഇരു വൃക്കകളും തകരാറിലായ യുവതി ചികിത്സാ സഹായം തേടുന്നു

Published

|

Last Updated

താനൂര്‍: യുവതി കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സുമനസുകളുടെ സഹായം തേടുന്നു. താനൂര്‍ ഓലപ്പീടിക സ്വദേശി കക്കാട്ട് ജിഷ്‌കുമാറിന്റെ ഭാര്യ റീന(35)യാണ് ഇരു വൃക്കകളും പ്രവര്‍ത്തന രഹിതമായി ചികിത്സയിലുള്ളത്. കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലാണ്. നിലവില്‍ കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ സെന്ററില്‍ അത്യാസന്ന നിലയിലാണ്. ഒരു മാസം 50000 രൂപ ചെലവില്‍ ഡയാലിസിസ് നടത്തി വരികയാണ്. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബം ജിഷ്‌കുമാറിന്റെ തുച്ഛമായ വരുമാനത്തിലാണ് ജീവിക്കുന്നത്. റീനയുടെ ചികിത്സാ ചെലവ് കൂടി വന്നതോടെ കുടുംബം ആശയറ്റ നിലയിലാണ്. വൃക്കമാറ്റി വെക്കല്‍ മാത്രമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ള പോംവഴി. വൃക്ക നല്‍കാന്‍ ബന്ധുക്കളും ഭര്‍ത്താവും സജ്ജരാണ്. എന്നാല്‍ ശസ്ത്രക്രിയയുടെയും തുടര്‍ ചികിത്സയുടെയും ചെലവ് കുടുംബത്തിന് മുന്നില്‍ ചോദ്യചിഹ്നം തീര്‍ക്കുന്നു. എട്ടിലും നാലിലും പഠിക്കുന്ന വിദ്യാര്‍ഥികളുടെ അമ്മ കൂടിയാണ് റീന. ഈ സാഹചര്യത്തില്‍ സുമനസുകളായ നാട്ടുകാര്‍ സഹായഹസ്തവുമായി രംഗത്ത് വന്നിട്ടുണ്ട്. കക്കാട്ട് റീന കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ ധനസഹായ കമ്മിറ്റി എന്ന പേരില്‍ കൂട്ടായ്മക്കും നാട്ടുകാര്‍ രൂപം നല്‍കി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും എം എല്‍ എ, പഞ്ചായത്ത് പ്രസിഡന്റുമാരും കമ്മിറ്റിയുടെ രക്ഷാധികാരികളാണ്. കല്ലിങ്ങല്‍ അറമുഖന്‍ ചെയര്‍മാനും എം കെ ഹംസ ഹാജി കണ്‍വീനറുമായി റീനയെ സഹായിക്കാന്‍ തിരൂര്‍ എം ഡി സി ബേങ്കില്‍ 090031001500001 അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ എഫ് എസ് സി കോഡ്- ഐ ബി കെ എല്‍ 0209 എം ഡി ഐ.

Latest