Connect with us

Malappuram

പ്രവാസികള്‍ക്ക് സുരക്ഷാ പദ്ധതിയുമായി പ്രവാസി ലീഗ്

Published

|

Last Updated

മലപ്പുറം: കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി തിരിച്ചെത്തിയ പ്രവാസികള്‍ക്കായി പ്രവാസി സുരക്ഷാ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ദീര്‍ഘകാലത്തെ പ്രവാസി ജീവിതത്തില്‍ നിന്നും കാര്യമായി ഒന്നും സമ്പാദിക്കാന്‍ കഴിയാതെ തിരിച്ചുവന്ന പ്രവാസികളില്‍ മാരക രോഗികള്‍ ബാധിച്ചവര്‍ക്കും ധനസഹായവും മരണപ്പെട്ടാല്‍ കുടുംബങ്ങള്‍ക്ക് ആശ്വാസ നിധിയും നല്‍കും. മരണപ്പെട്ടവര്‍ക്ക് 50000 രൂപ വീതവും രോഗബാധിതര്‍ക്ക് 10000 രൂപ വിതരണവുമാണ് നല്‍കുക. പ്രഥമഘട്ടത്തില്‍ പ്രവാസി ലീഗിലെ അര ലക്ഷം വരുന്ന സ്ഥിരാംഗങ്ങള്‍ക്കിടയിലാണ് ഈ പദ്ധതി നടപ്പിലാക്കുക. പിന്നീട് വ്യാപിപ്പിക്കും.
ഇതിനായി പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ പ്രത്യേക സമിതി രൂപവത്കരിക്കാനും തീരുമാനിച്ചു. പദ്ധതിയുടെ പ്രഖ്യാപനവും ആരംഭവും ഈ മാസം അവസാനം മലപ്പുറത്ത് ചേരുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. യോഗത്തില്‍ പ്രസിഡന്റ് ഡോ.സി പി ബാവ ഹാജി അധ്യക്ഷത വഹിച്ചു. ഹനീഫ മൂന്നിയൂര്‍ പദ്ധതി വിശദീകരിച്ചു. കാപ്പില്‍ മുഹമ്മദ് പാഷ, എസ് വി അബ്ദുല്ല, കെ സി അഹമ്മദ്, ജലീല്‍ വലിയകത്ത്, പി എം കെ കാഞ്ഞിയൂര്‍ പ്രസംഗിച്ചു.