Connect with us

Palakkad

ഡിജിറ്റല്‍ വെല്‍നസ്സ് ഓണ്‍ലൈന്‍ ചലഞ്ച് മത്സരം എല്ലാ സ്‌കൂളുകളിലും സംഘടിപ്പിക്കണം

Published

|

Last Updated


പാലക്കാട്: ഡിജിറ്റല്‍ സംവിധാനം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ ഇന്ത്യവാരം സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി ഡിജിറ്റല്‍ വെല്‍നസ്സ് ഓണ്‍ലൈന്‍ ചലഞ്ച് ക്വിസ് മത്സരം സംഘടിപ്പിക്കും.
ജില്ലയിലെ സ്‌കൂള്‍ അധികൃതര്‍ ക്വിസ് മത്സരം നടത്തുന്നതിനുള്ള സൗകര്യം നിര്‍ബന്ധമായി ഏര്‍പ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി നിര്‍ദ്ദേശിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൈബര്‍ ലോകത്തെകുറിച്ചുള്ള അവബോധം ലഭിക്കും എന്നുള്ളതാണ് മത്സരത്തിന്റെ പ്രത്യേകത. സ്‌കൂള്‍ തലത്തില്‍ മത്സരിച്ച് വിജയിച്ച കുട്ടിക്ക് സംസ്ഥാനതലത്തിലും തുടര്‍ന്ന് വിജയം കരസ്ഥമാക്കിയാല്‍ ദേശീയ തലത്തിലും പങ്കെടുക്കാന്‍ അവസരം ലഭിക്കും.
ഓണ്‍ലൈന്‍വഴിയാണ് ക്വിസ് മത്സരം നടക്കുക. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴിതന്നെ ലഭ്യമാകും. വിശദവിവരങ്ങള്‍ വേേു:ൂൗശ്വ.റശഴശമേഹശിറശമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഡിജിറ്റല്‍ ഇന്ത്യ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും സെമിനാറും നാളെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി നിര്‍വ്വഹിക്കും.
എ ഡി എം യു നാരായണ്‍കുട്ടി അധ്യക്ഷത വഹിക്കും. എന്‍ ഐ സി ഡി ഐ ഒ എല്‍ ശ്രീലത ആമുഖപ്രഭാഷണം നടത്തും.
ശ്രീകൃഷ്ണപുരം എന്‍ജിനീയറിംഗ് കോളേജിലെ പ്രൊഫസറും എച്ച് ഒ ഡി യുമായ ഡോ. രഘുരാജ്, ഡിജിറ്റല്‍ ഇന്ത്യ-ഇ ഗവേണന്‍സ് ആന്റ് സിറ്റിസന്‍ സെന്‍ട്രിക് സര്‍വ്വീസസ് എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിക്കും.

Latest