Connect with us

Palakkad

സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്ന് അരി കടത്ത്: ഒരാള്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്ന് അരിയും പല വ്യഞ്ജനങ്ങളും കടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഗോഡൗണിലെ തൊഴിലാളി തോരാപുരം സുബ്രഹ്മണ്യനെയാണ് (50) എസ് ഐ ബഷീര്‍ സി ചിറക്കല്‍ അറസ്റ്റ് ചെയ്തത്.
ഇതോടെ കേസില്‍ നാലുപേര്‍ അറസ്റ്റിലായി. ഗോഡൗണ്‍ കസ്‌റ്റോഡിയനായിരുന്ന മജീദിനെയാണ് ഇനി പിടികൂടാനുള്ളത്. പലചരക്ക് കടയുടമ നൗഷാദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഗോഡൗണിലെ മറ്റൊരു തൊഴിലാളി സെയ്തലവി, ജീപ്പ് ഡ്രൈവര്‍ ഷെരീഫ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മാര്‍ച്ച് 22നാണ് ഗോഡൗണില്‍ നിന്ന് അരിയും പലവ്യഞ്ജനങ്ങളും കടത്തിയത് പിടികൂടിയത്.

Latest