Connect with us

Wayanad

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു

Published

|

Last Updated

വെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്തിലെ അഞ്ച് അംഗങ്ങളെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ഹൈക്കോടതി താത്കാലികമായി സ്‌റ്റേ ചെയ്തു.
അയോഗ്യരാക്കപ്പെട്ട അംഗങ്ങള്‍ നല്‍കിയ ഹരിജിയിലാണ് നടപടി. ഭാരവാഹിത്വങ്ങള്‍ വഹിക്കാന്‍ പാടില്ലെന്നും വോട്ടവകാശം ഇല്ലെന്നുമുള്ള ഉപാധികളോടെയാണ് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത്.
ലീഗിന്റെയും കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസിലെയും അംഗങ്ങളായ പി മുഹമ്മദ്, ലീല ഭാസ്‌കരന്‍, ഗ്രേസി ബെന്നി, കൊയ്‌രമ്മ കളത്തില്‍, ശാരദ അച്ചപ്പന്‍ എന്നിവരെയാണ് യുഡിഎഫിന്റെ പരാതിയെ തുടര്‍ന്ന് ജൂണ്‍ 20ന് അയോഗ്യരാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധിവന്നത്. സ്വതന്ത്രയായ സുലേഖ ഉസ്മാനെയും അയോഗ്യയാക്കാന്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതംഗീകരിക്കുവാന്‍ കമ്മീഷന്‍ തയ്യാറായില്ല.
ലീഗിന്റെ പ്രസിഡന്റായിരുന്ന പി ആലിയെ മാറ്റി പി മുഹമ്മദിനെ പ്രസിഡന്റാക്കാന്‍ ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ തീരുമാനം നടപ്പിലാക്കുവാന്‍ ശ്രമിച്ചതിനാണ് യുഡിഎഫ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
പാണക്കാട് തങ്ങളുടെ തീരുമാനം ലീഗിന്റെ അവസാന വാക്കാണെന്ന അലിഖിത നിയമം വെള്ളമുണ്ടയില്‍ ഇല്ലതാക്കിയവരാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.