Connect with us

Wayanad

രോഗം തളര്‍ത്തിയ ശരീരവുമായി തകര്‍ന്നടിഞ്ഞ വീടിന്മുമ്പില്‍ അധികൃതരുടെ കനിവ് നേടുകയാണ് റോസമ്മ

Published

|

Last Updated

പനമരം: രോഗം തളര്‍ത്തിയ ശരീരവുമായി തകര്‍ന്നടിഞ്ഞ വീടിന് മുമ്പില്‍അധികൃതരുടെ കനിവ് നേടുകയാണ് റോസമ്മ. വീടിന് മുമ്പില്‍അധികൃതരുടെ കനിവ് നേടുകയാണ് റോസമ്മപനമരം പഞ്ചായത്തിലെ കാപ്പുംചാല്‍ അറുമൊട്ടംകുന്നിലെ പരേതനായ പാറയില്‍ തോമസിന്റെ ഭാര്യ റോസമ്മയുടെ വീടാണ് ഇക്കഴിഞ് ദിവസത്തെ കാറ്റിലും മഴയിലും തകര്‍ന്നു വീണത്. പരസഹായമില്ലാത്ത ഈ വൃദ്ധ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മുട്ടാത്തെ വാതിലുകളില്ല. ഇടിഞ്ഞ് വീഴാറായ വീടു പുതുക്കിപണിയാന്‍ ഗ്രാമപഞ്ചായത്തിലടക്കം പല ഭാഗങ്ങളിലും അപേക്ഷകള്‍ നല്‍കിയെങ്കിലും ദാരിദ്ര്യരേഖക്ക് താഴെയുള്ള ഈ വൃദ്ധയുടെ അപേക്ഷ മാത്രം ആരും കണ്ടില്ല. ഒടുവില്‍ ഇക്കഴിഞ്ഞ ദിവസം വീട് തകര്‍ന്നു വീണു. ഭാഗ്യം കൊണ്ടാണ് ജീവന്‍ രക്ഷപ്പെട്ടത്. വര്‍ഷങ്ങളായി നട്ടെല്ലിന് തേയ്മാനം ബാധിച്ച് നടക്കാന്‍പോലും കഴിയാതെ ഏറെ കഷ്ടതയനുഭവിക്കുകയാണീ വൃദ്ധ. ആകെയുള്ള 12 സെന്റിലുള്ള വീടാണ് തകര്‍ന്ന് വീണത് ബ്ലോക്കിലും ഗ്രാമപഞ്ചായത്തിലുമൊക്കെ പലതവണ കയറി ഇറങ്ങിയെങ്കിലും പിന്നില്‍ നിന്നും ശുപാര്‍ശ ചെയ്യാന്‍ ആരുമില്ലാത്തതിനാല്‍ ഇവരുടെ അപേക്ഷ വെളിച്ചം കണ്ടില്ല. ഇക്കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലുമാണ് രാത്രിയില്‍ വീട് തകര്‍ന്ന് വീണത്. ഇപ്പോള്‍ മുന്‍ഭാഗത്ത് പകുതി വീണ ഒരുമുറിക്കുള്ളില്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചും പ്ലാസ്റ്റിക് പുതച്ചുമാണ് ഇവര്‍ അന്തിയുറങ്ങുന്നത്. ഇനിയെങ്കിലും അധികൃതര്‍ കണ്ണുതുറക്കുമെന്ന് പ്രതീക്ഷയിലാണീ എഴുപതുകാരി.

Latest