Connect with us

Kerala

പശ്ചാത്തപിച്ചാല്‍ ജോര്‍ജിനെ തിരിച്ചെടുക്കുന്നത് പരിഗണിക്കാമെന്ന് ഉണ്ണിയാടന്‍

Published

|

Last Updated

തിരുവനന്തപുരം: പശ്ചാത്തപിച്ചാല്‍ പി സി ജോര്‍ജിനെ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് തോമസ് ഉണ്ണിയാടന്‍. പാര്‍ട്ടിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. പശ്ചാത്താപം പ്രസംഗത്തില്‍ പോര. പ്രവര്‍ത്തിയില്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തോമസ് ഉണ്ണിയാടന് തലക്ക് വല്ല കുഴപ്പവും കാണുമെന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം. തന്നെ വെറുതെയങ്ങ് അയോഗ്യനാക്കാന്‍ പറ്റില്ല. താനിപ്പോഴും മാണി ഗ്രൂപ്പുകാരനാണെന്നും അദ്ദേഹം പറഞ്ഞു.

Latest