Connect with us

Techno

തീര്‍ത്ഥാടകര്‍ക്ക് ത്വവാഫ് എണ്ണാന്‍ പുതിയ ആന്‍ഡ്രോയ്ഡ് ആപ്

Published

|

Last Updated

കഅ്ബ ത്വാവാഫ് ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ത്വാവാഫിന്റെ എണ്ണം തെറ്റ് കൂടാതെ മനസ്സിലാക്കാന്‍ സഹായിക്കുന്ന പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍. ഹറം മസ്ജിദാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. തീര്‍ത്ഥാടകര്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ഡൗണ്‌ലോഡ് ചെയ്ത് ഹറം മസ്ജിദില്‍ സ്ഥാപിച്ചിരിക്കുന്ന സിസ്റ്റവുമായി കണക്റ്റ് ചെയ്ത് ഉപയാഗിക്കാം.
ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റിയാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മിച്ചതെന്ന് മസ്ജിദുല്‍ ഹറാം ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ബന്ദാര്‍ അല്‍കസീം പറഞ്ഞു. ആപ് ഉപയോഗിച്ച് തീര്‍ത്ഥാടകര്‍ക്ക് അവരുടെ മുഴുവന്‍ ത്വാവാഫിന്റെ എണ്ണം കണക്കുകൂട്ടാനും അവരുടെ ത്വാവാഫ് പൂര്‍ത്തിയായാല്‍ അവര്‍ എവിടെയാണ് നില്‍ക്കുന്നതെന്ന വിവരം അറിയിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്മാര്‍ട്ട് ഫോണിലെ ബ്ലൂട്ടൂത്ത്, വൈ-ഫൈ, ജി പി എസ് എന്നീ സംവിധാനങ്ങളിലേതെങ്കിലുമൊന്ന് ഉപയോഗിച്ച് ആപ് പ്രവര്‍ത്തിപ്പിക്കാം. ഇതിനു വേണ്ടി മസ്ജിദില്‍ സൗജന്യ വൈ-ഫൈ സംവിധാനമൊരുക്കുമെന്ന് അല്‍കസീം പറഞ്ഞു.