Connect with us

National

എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ പാര്‍ലമെന്ററി സമിതി ശിപാര്‍ശ

Published

|

Last Updated

ന്യൂഡല്‍ഹി: എംപിമാരുടെ ശമ്പളം ഇരട്ടിയായും പെന്‍ഷന്‍ 75 ശതമാനമായും വര്‍ധിപ്പിക്കാന്‍ പാര്‍ലമെന്ററി സമിതി ശിപാര്‍ശ. നിലവില്‍ 50,000 രൂപയാണ് എംപിമാരുടെ പ്രതിമാസ ശമ്പളം. ശിപാര്‍ശ നടപ്പായാല്‍ ഇത് ഒരു ലക്ഷമാകും. പെന്‍ഷന്‍ 35,000 രൂപയായും ഉയരും. ആഭ്യന്തര വിമാന, ട്രെയിന്‍ യാത്രാ ബത്തയും വര്‍ധിപ്പിക്കണം. എംപിമാരുടെ ശമ്പള പരിഷ്‌കരണത്തിന് സ്ഥിരം സംവിധാനം വേണമെന്നും സമിതി ശിപാര്‍ശ ചെയ്തു. ബിജെപി എംപി യോഗി ആദിത്യനാഥ് അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയാണ് ശിപാര്‍ശ സമര്‍പ്പിച്ചത്.

Latest