Connect with us

Gulf

കുവൈത്തി വിദ്യാര്‍ഥിയുടെ കൊല: ബന്ധുക്കള്‍ 1.2 കോടി വാഗ്ദാനം ചെയ്തു

Published

|

Last Updated

ഷാര്‍ജ: കുവൈത്തി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളുടെ ബന്ധുക്കള്‍ 1.2 കോടി ദിര്‍ഹം വാഗ്ദാനം ചെയ്തു.
ഷാര്‍ജ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരുന്ന കുവൈത്തി യുവാവായിരുന്നു സഹപാഠികളായ സ്വദേശി വിദ്യാര്‍ഥികളാല്‍ കൊല്ലപ്പെട്ടത്. ഘാതകര്‍ക്ക് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികളായ വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ ഭീമമായ തുക ചോരപ്പണമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഷാര്‍ജ അപ്പീല്‍ കോടതിയില്‍ സമര്‍പിച്ച ചെക്ക് ഇരയുടെ ബന്ധുക്കള്‍ നിരാകരിച്ചു. വാഗ്ദാനം ചെയ്ത തുക പൂര്‍ണമായും പണമായി നല്‍കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഷാര്‍ജ പ്രാഥമിക കോടതിയാണ് പ്രതിക്കും സുഹൃത്തായ മറ്റൊരു യുവാവിനുമെതിരെ വധശിക്ഷ വിധിച്ചത്. അതേ സമയം രണ്ടാം പ്രതിയുടെ ബന്ധുക്കള്‍ ചോരപ്പണം നല്‍കാന്‍ ഇതുവരെ തയ്യാറാവാത്ത സാഹചര്യത്തില്‍ വധശിക്ഷ നടപ്പാക്കാന്‍ സാധ്യതയുണ്ടെന്ന് ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ ചോരപ്പണം സ്വീകരിച്ച് അനുരഞ്ജനം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത മാസം വീണ്ടും അപ്പീല്‍ കോടതി കേസ് പരിഗണിക്കും.