Connect with us

Gulf

യു എ ഇയില്‍ ആറ് ബൃഹത്തായ പദ്ധതികള്‍

Published

|

Last Updated

ദുബൈ: അടിസ്ഥാന സൗകര്യമേഖലയില്‍ യു എ ഇ ആറു വന്‍ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതിന് 20,225 കോടി ദിര്‍ഹമാണ് ചെലവ് ചെയ്യുന്നത്. ഇതില്‍ ഏറ്റവും പ്രമുഖമായത് ആര്‍ ടി എയുടെ ദുബൈ മെട്രോ വിപുലീകരണമാണ്. 2030ഓടെ ഇത് പൂര്‍ത്തിയാകും. 1,435 കോടി ഡോളറാണ് ഇതിന് ചെലവ് ചെയ്യുന്നതെന്നും ആല്‍പന്‍ കാപിറ്റല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മറ്റൊന്ന് എമിറേറ്റ്‌സ് റോഡ് പദ്ധതികളാണ്. 1,200 കോടി ഡോളറാണ് ചെലവ് ചെയ്യുന്നത്. 2016 ഓടെ പൂര്‍ത്തിയാകും. ഇത്തിഹാദ് റെയില്‍വേ നെറ്റ്‌വര്‍ക്കിന് 1,100 കോടി ഡോളര്‍ ചെലവ് ചെയ്യുന്നുണ്ട്. 2018 ഓടെ പൂര്‍ത്തിയാകും.
ദുബൈ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ വിമാനത്താവളങ്ങളുടെ നവീകരണം വരുന്നുണ്ട്. 780 കോടിയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. അബുദാബിയില്‍ മെട്രോ പദ്ധതിക്ക് 700 കോടിയും വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ കോംപ്ലക്‌സിന് 2006 കോടിയും നീക്കിവെച്ചിട്ടുണ്ട്. ഇതില്‍ അബുദാബി മെട്രോ പദ്ധതി 2020 ഓടെ പൂര്‍ത്തിയാകും. മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ അടുത്ത വര്‍ഷം പൂര്‍ത്തിയാകും. 2008ലെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച പല പദ്ധതികളും 2012 ഓടെ പുനരാരംഭിച്ചു. ഇതിന്റെ പൂര്‍ത്തീകരണമാണ് പലയിടത്തായി നടക്കുന്നത്. വേള്‍ഡ് എക്‌സ്‌പോ 2020 ക്കു മുമ്പ് ചെറുതും വലുതുമായ നിരവധി പദ്ധതികള്‍ യു എ ഇയില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ജനസംഖ്യാ വര്‍ധനവ് കൂടി കണക്കിലെടുത്താണ് പല പദ്ധതികളും യു എ ഇക്ക് പുറമെ ഖത്തറും വന്‍തോതില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ആല്‍ കാപിറ്റല്‍ എം ഡി സമീന അഹ്മദ് പറഞ്ഞു.

 

Latest