Connect with us

Kasargod

ഷെറിന്റെ വിദ്യ: സ്മാര്‍ട്ട് ചെറുവത്തൂര്‍ ശ്രദ്ധേയമാകുന്നു

Published

|

Last Updated

ചെറുവത്തൂര്‍: ഒരു വിരല്‍ സ്പര്‍ശം കൊണ്ട് ചെറുവത്തൂരിനെ അറിയാന്‍ കഴിയുന്ന സാങ്കേതിക വിദ്യയുമായി ഒരു എം സി എ വിദ്യാര്‍ഥി. ചെറുവത്തൂര്‍ കൈതക്കാടെ ഷെറിന്‍ മിര്‍ഷാദ് ആണ് ഈ നൂതന സംവിധാനമൊരുക്കി ശ്രദ്ധേയനായത്.
മൊബൈല്‍ ഫോണിന്റെ സഹായത്തോടെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്തിയാണ് സ്മാര്‍ട്ട് ചെറുവത്തൂര്‍ എന്ന വിദ്യ ഒരുക്കിയത്. സൗജന്യമായി മൊബൈലില്‍ ഡൌണ്‍ ലോഡ് ചെയ്‌തെടുത്ത് ഈ സേവനം പ്രയോജനപ്പെടുത്താം. ഇതുവഴി ചെറുവത്തൂറിലെ മുഴുവന്‍ വിവരങ്ങളും കൃത്യമായി അറിയാന്‍ കഴിയും. ആശുപത്രി, ബസ് സര്‍വീസ്, ആംബുലന്‍സ്, അത്യാവശ്യ സര്‍വീസുകള്‍, ബാങ്കിംഗ്, പൊതുസ്ഥാപനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. തൃക്കരിപ്പൂര്‍ ബീരിച്ചേരിയിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ഷെറിന്‍ ചെറുവത്തൂരിലെ സാമൂഹ്യ പ്രവര്‍ത്തകനായ ശംസുദ്ദീന്‍ കോളേത്ത് സറീന ദമ്പതികളുടെ മകനാണ് ഈ മിടുക്കന്‍.