Connect with us

Kerala

കണക്കുകൂട്ടലുകള്‍ തെറ്റിയെന്ന് ബാലകൃഷ്ണപിള്ള

Published

|

Last Updated

കൊട്ടാരക്കര: അരുവിക്കര തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കണക്കുകൂട്ടലുകള്‍ക്ക് പിശക് പറ്റിയെന്ന് കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള. വാളകത്തെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒ രാജഗോപാലിനെ അളക്കുന്നതിലാണ് പ്രധാനമായും വീഴ്ച സംഭവിച്ചത്. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെട്ടതാണ് ഇടതു മുന്നണിയെ ശരിക്കും ബാധിച്ചത്. അരുവിക്കരയില്‍ ബി ജെ പിയേക്കാള്‍ വര്‍ഗീയത ഇളക്കിവിട്ടത് കോണ്‍ഗ്രസാണ്. മുഖ്യമന്ത്രി തന്നെ ഇതിന് മുന്നില്‍ നില്‍ക്കുകയും ചെയ്തു. വര്‍ഗീയത കയറിക്കഴിഞ്ഞാല്‍ പിന്നെ മറ്റൊരു പ്രചരണവും വിലപ്പോവില്ല. പള്ളികള്‍ കേന്ദ്രീകരിച്ച് വര്‍ഗീയത പ്രചരിപ്പിച്ച യു ഡി എഫ് ജനാധിപത്യത്തിന് നിരക്കാത്ത പ്രവര്‍ത്തികളാണ് ഇവിടെ നടത്തിയത്. കുടുംബ യോഗങ്ങള്‍ വഴി വന്‍തോതില്‍ പണം വിതരണം ചെയ്തും വോട്ട് മറിച്ചു. ഇതിന് വ്യക്തമായ തെളിവുകളുണ്ട്. എന്നാലും അരുവിക്കരയല്ല കേരളമെന്ന് കോണ്‍ഗ്രസ് ഓര്‍ക്കുന്നത് നല്ലതാണ്.
ഭരണത്തുടര്‍ച്ചക്കുള്ള നേരിയ സാധ്യത പോലും ഇവിടെ നിലനില്‍ക്കുന്നില്ല. തിരഞ്ഞെടുപ്പ് ഫലത്തോടെ കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടി ശക്തനാവുകയും ചെന്നിത്തലയുടെ ശക്തി ക്ഷയിക്കുകയും ചെയ്തു.
ദുഷ്ടനെ ദൈവം പനപോലെ വളര്‍ത്തും, പിന്നെ തളര്‍ത്തും. അരുവിക്കരയിലെ തിരഞ്ഞെടുപ്പ് ഫലം കേരളാ കോണ്‍ഗ്രസ് (ബി)യുടെ രാഷ്ട്രീയ ഭാവിയെ ബാധിച്ചിട്ടില്ലെന്ന് പിള്ള പറഞ്ഞു.

 

Latest