Connect with us

Gulf

അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണമത്സരം; സദസ്സിനെ അമ്പരപ്പിച്ച് അമേരിക്കയുടെ 13 കാരന്‍

Published

|

Last Updated

ദുബൈ: അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മത്‌സരത്തില്‍ ഇന്ത്യയടക്കം 55 രാജ്യങ്ങളുടെ പ്രതിനിധികളുടെ മത്സരം പൂര്‍ത്തിയായി. ഇന്നലെ അബ്ദുള്ള ഈസ, ഹാറൂണ്‍ മുഹമ്മദ്, അഹ്മദ് സുലൈമാന്‍, സയ്യിദ് ഹുസൈന്‍, മുഹമ്മദ് ആദില്‍, മഹ്ദി ബാരി എന്നിവരാണ് യഥാക്രമം സോമാലിയ, നൈജര്‍, കുവൈത്ത്, മലാവി, സിംഗപ്പൂര്‍, സിംബാബ്‌വെ, ബിസാവു എന്നീ രാഷ്ട്രങ്ങളെ പ്രതിനീധീകരിച്ച് മത്‌സരിച്ചത്. ഓരോ ദിവസവും ആറ് പേരാണ് മത്സരത്തിനുണ്ടാവാറുള്ളത്. കഴിഞ്ഞ ദിവസം മുതല്‍ ഇത് ഏഴായി ഉയര്‍ത്തിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലുണ്ടായിരുന്ന അമേരിക്കന്‍ പ്രതിനിധികള്‍ക്ക് വേണ്ടത്ര തിളങ്ങാന്‍ സാധിച്ചിരുന്നില്ല. പക്ഷേ, ഈ വര്‍ഷം അമേരിക്കയെ പ്രതിനിധീകരിച്ച് മത്സരത്തിനെത്തിയ 13 കാരനായ ഹംസ ഹബാശി തന്റെ മികച്ച പാരായണത്തിലൂടെ സദസ്സിനെയും ജഡ്ജിംഗ് പാനലിനെയും സംഘാടകരെയും അമ്പരപ്പിച്ചു.
രണ്ട് വര്‍ഷം കൊണ്ടാണ് ഈ 13 കാരന്‍ ഖുര്‍ആന്‍ മുഴുവനും മനഃപ്പാഠമാക്കിയത്. ഹംസയുടെ 16 കാരിയായ സഹോദരിയും ഖുര്‍ആന്‍ മനഃപ്പാഠമാക്കിയിട്ടുണ്ട്. അമേരിക്കയില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന മുഹമ്മദ് അല്‍ ഹബാശിയുടെയു ജീനയുടെയും മൂന്ന് മക്കളില്‍ രണ്ടാമനാണ് ഹംസ. വീട്ടുകാരുടെ പ്രചോദനമാണ് ഹംസയെയും സഹോദരിയെയും ഹാഫിളുകളാക്കിയത്. ആറംഗ ജൂറികളാണ് മത്സരം നിയന്ത്രിക്കുന്നത്. സിറിയക്കാരനായ പണ്ഡിതന്‍ മുഹമ്മദ് തമീമാണ് സംഘത്തലവന്‍. റമസാന്‍ 20ന് നടക്കുന്ന സമാപന സംഗമത്തിലാണ് വിജയികളെ പ്രഖ്യാപിക്കുക.
ഇന്ത്യന്‍ പ്രതിനിധി മുഹമ്മദ് ഹസ്മ് കഴിഞ്ഞ ദിവസം മത്സരിച്ചിരുന്നു. ദിവസങ്ങള്‍ മാത്രം ബാക്കിയായിരിക്കെ ഈ വര്‍ഷത്തെ വിജയം ഏത് രാജ്യക്കാരാനാവും എന്ന ആകാംക്ഷയിലാണ് ശ്രോതാക്കള്‍.
ശനിയാഴ്ച ഇബ്‌റാഹീം കാക്കര്‍, സത്തറോവ്, മുറാദ്, മുഹമ്മദ് ഷഫ്ആന്‍, അബ്ദുറഹ്മാന്‍, സ്വലാഹുദ്ധീന്‍, ത്വാരിഖ് അന്‍വര്‍ എന്നിവര്‍ യഥാക്രമം അഫ്ഗാനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, മാലദീപ്, എത്യോപ്യ, അള്‍ജീരിയ, നേപ്പാള്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളായിമാറ്റുരക്കും.
ഹംസ സീഫോര്‍ത്ത്