Connect with us

Gulf

നേപ്പാള്‍ ദുരിതബാധിതര്‍ക്ക് സഹായവുമായി അസ്റ്റര്‍ ഡി എം ഫൗണ്ടേഷന്‍

Published

|

Last Updated

 
ദുബൈ: അസ്റ്റര്‍ ഡി എം ഹെല്‍ത് കെയറിന്റെ് ജീവകാരുണ്യ സംരംഭമായ അസ്റ്റര്‍ ഡി എം ഫൗണ്ടേഷന്‍ നേപ്പാള്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 500 വീടുകള്‍ നിര്‍ച്ചുനല്‍കുന്നതിനായ് 14 ലക്ഷം ദിര്‍ഹം (നാല് കോടി നേപ്പാള്‍ കറന്‍സി) നേപ്പാള്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയതായി ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു.
അസ്റ്റര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുബൈയില്‍ വച്ചുനടന്ന പരിപാടിയില്‍ നേപ്പാള്‍ സ്ഥാനപതി ധനന്‍ജയ്ക്ക് തുക കൈമാറി.
ഏവരെയും ഞെട്ടിച്ച സംഭവമായിരുന്നു നേപ്പാള്‍ ദുരന്തമെന്നും നേപ്പാളും നേപ്പാളിലെ ആളുകളും എന്നും നമ്മുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നവരാണെന്നും ചടങ്ങില്‍ ഡോ. ആസാദ് മൂപ്പന്‍ ഓര്‍മിപ്പിച്ചു.
ലക്ഷക്കണക്കിനാളുകളാണ് 2015 ഏപ്രില്‍ മാസത്തിലുണ്ടായ ഭൂകമ്പത്തില്‍ ദുരന്തത്തിനു ഇരയായത്. പാര്‍പ്പിടം നഷ്ടമാകുകയും ദാരിദ്ര്യവും രോഗവും മൂലം വലയുന്നവര്‍ക്ക് ആശ്വാസവുമായാണ് അസ്റ്റര്‍ രംഗത്ത് എത്തിയിരിക്കുന്നത്. 500 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത് വഴി ധുരിതബാതിതരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനാണ് അസ്റ്റര്‍ ഡി എം ഫൗണ്ടേഷന്‍ ലക്ഷ്യമാക്കുന്നത്.
ഡോ. ആസാദ് മൂപ്പനോടും അസ്റ്റര്‍ ഡി എം ഫൗണ്ടേഷനോടും ഉള്ള കടപ്പെട്ടിരിക്കുന്നതായി ധനന്‍ജയ് അറിയിച്ചു.
ഇത്തരമൊരു അവസരത്തില്‍ നേപ്പാളിനോപ്പം നില്‍ക്കാനുള്ള മനസിന് അദ്ദേഹം നന്ദി അറിയിച്ചു.

Latest