Connect with us

Gulf

ഭൂ ഗര്‍ഭ ജലം പരിശോധിക്കുവാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം

Published

|

Last Updated

അബുദാബി: കേട്ട് കേള്‍വിയില്ലാത്ത രോഗങ്ങള്‍ അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഭൂഗര്‍ഭ ജലം പരിശോധിക്കുവാന്‍ സന്നദ്ധ സംഘങ്ങളുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ സുധീര്‍കുമാര്‍ ഷെട്ടി അഭിപ്രായപ്പെട്ടു.
വെള്ളത്തില്‍ മാലിന്യങ്ങള്‍ വരാനും ചാര, ലവണങ്ങളുടെ അനുപാത കൂടുതലുള്ളത് കൊണ്ടാണ് കേരളത്തില്‍ വൃക്ക, കരള്‍ സംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കുന്നത്. രോഗം വരാതെ സക്ഷിക്കുകയാണ് വേണ്ടത്. അതിന്റെ ആദ്യ ഘട്ടമാണ് വീട്ടിലെ കിണറുകളിലെ വെള്ളം ഉപയോഗ യോഗ്യമാണോ എന്ന് പരിശോധിച്ചുറപ്പാക്കുന്നത്.
പഞ്ചായത്ത്- നഗരസഭ അടിസ്ഥാനത്തില്‍ വെള്ളം പരിശോധിക്കുന്നതിന് ലബോറട്ടറികള്‍ തുടങ്ങേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുകയാണ്. നാദാപുരം ഗ്രീന്‍ വോയ്‌സ് സംഘടിപ്പിച്ച ഇഫ്താറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെ കെ മൊയ്തീന്‍ കോയ അധ്യക്ഷം വഹിച്ചു.