Connect with us

Eranakulam

ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

Published

|

Last Updated

കൊച്ചി: കളമശ്ശേരി-ആലുവ റെയില്‍വേസ്റ്റേഷനുകള്‍ക്കിടയിലുള്ള ഒരു പാലത്തിലെ തൂണുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട ജോലികള്‍നടക്കുന്നതിനാല്‍ എറണാകുളം – തൃശ്ശൂര്‍ പാതയിലെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്നും 6, 11, 13 എന്നീ തീയതികളിലായിരിക്കും നിയന്ത്രണം.
ഇതുപ്രകാരം എറണാകുളം ജംഗ്ഷനില്‍ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെടുന്ന ഗുരുവായൂര്‍ പാസഞ്ചര്‍ (നമ്പര്‍ 56370), ഗുരുവായൂരില്‍ നിന്ന് രാവിലെ 9 മണിക്ക് പുറപ്പെടുന്ന തൃശ്ശൂര്‍ പാസഞ്ചര്‍ (നമ്പര്‍: 56373) ട്രെയിനുകള്‍ ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നതല്ല.
വെള്ളിയാഴ്ചകളില്‍ രാത്രി 12.30-ന് പുറപ്പെടേണ്ട നിസാമുദ്ദീന്‍ എക്‌സ്പ്രസ്് (നമ്പര്‍: 22653) 70 മിനിറ്റ് വൈകി പുലര്‍ച്ചെ 1.40 നായിരിക്കും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക.
എറണാകുളം ജംഗ്ഷനില്‍ നിന്ന് രാവിലെ 6.45-ന് പുറപ്പെടേണ്ട കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് 30 മിനിറ്റ് വൈകി രാവിലെ 7.15-ന് മാത്രമേ പുറപ്പെടൂ.
തിരുവനന്തപുരം – മംഗളൂരു എക്‌സ്പ്രസ്സ് (നമ്പര്‍: 16347), ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്
(നമ്പര്‍: 12695), മംഗളൂരു – തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ്സ് (നമ്പര്‍: 16630) എന്നീ ട്രെയിനുകള്‍ എറണാകുളം/കളമശ്ശേരി/ആലുവ സ്റ്റേഷനുകളില്‍ 30 മിനിറ്റ് മുതല്‍ 1 മണിക്കൂര്‍ വരെ നിര്‍ത്തിയിടും. ഈ ദിവസങ്ങളിലെ ചെന്നൈ എഗ്മൂര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസ്സ് (നമ്പര്‍: 16127) തിരുവനന്തപുരം വിട്ടതിന് ശേഷം രണ്ട് മണിക്കൂര്‍ വരെ വൈകാനിടയുണ്ടെന്നും റെയില്‍വേ അറിയിച്ചു.
അമൃത എക്‌സ്പ്രസ്സ് 10ന് മൂന്നു മണിക്കൂര്‍ വൈകി രാത്രി പുലര്‍ച്ചെ 1.30-നായിരിക്കും തിരുവനന്തപുരത്ത് നിന്നപുറപ്പെടുക. കൊച്ചുവേളി മുംബൈ എക്‌സ്പ്രസ് (നമ്പര്‍ 22114 ) 6, 13 തീയതിളില്‍ രാത്രി 12.35 നു പകരം രാത്രി 1.45 നാണ് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടൂ.