Connect with us

Wayanad

പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ല; രോഗികള്‍ ദുരിതത്തില്‍

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ ചില പഞ്ചായത്തുകളില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാത്തത് അവശനിലയിലായ കിടപ്പുരോഗികള്‍ക്ക് വിനയായി. ഗ്രാമപഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ നടത്തേണ്ട പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും ഉത്തരവാദിത്വത്തോടെ നടപ്പാക്കാത്തതാണ് കിടപ്പ് രോഗികള്‍ ദുരിതത്തിലാകാന്‍ കാരണം. ജില്ലയില്‍ രണ്ടുവര്‍ഷം മുമ്പ് പാലിയേറ്റീവ് നയം പ്രഖ്യാപിച്ചിരുന്നു. മാരക രോഗങ്ങള്‍മൂലം കഷ്ടപ്പെടുന്ന രേഗികളുടെ എണ്ണം വര്‍ദ്ധിച്ചുവന്ന സാഹചര്യത്തിലാണ് നിര്‍ദ്ധനരും അവശതയിലായതുമായ രോഗികള്‍ക്ക് സാന്ത്വന പരിചരണങ്ങള്‍ എത്തിച്ചുകൊടുക്കുകയെന്ന ലക്ഷ്യത്തോടെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ സജീവമായി നടപ്പാക്കുന്നതിനായി പാലിയേറ്റീവ് നയം പ്രഖ്യാപിച്ചത്.
നയ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും നിര്‍ദ്ധനരായ കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്നതിനും പരിചരിക്കുന്നതിനുമായി പദ്ധതികള്‍ നടപ്പാക്കിയിരുന്നു. ഓരോ വര്‍ഷത്തേയും പദ്ധതി വിഹിതത്തിന്റെ മൂന്നുശതമാനം തുക പാലിയേറ്റീവ് പ്രവര്‍ത്തന നടപടികള്‍ക്കായി മാറ്റിവയ്ക്കണമെന്നും ആ തുക കൊണ്ട് കിടപ്പുരോഗികള്‍ക്ക് പരിചരണവും ശുശ്രൂഷയും ആവശ്യത്തിനുള്ള മരുന്നുകളും നല്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ വീടുകളില്‍ പോയി രോഗികളെ പരിചരിക്കുന്നതിനും പരിശോധിച്ച് മരുന്നുകള്‍ നല്കുന്നതിനുമായി എന്‍ആര്‍എച്ച്എം പദ്ധതിയുമായി സഹകരിച്ച് ഒരു നഴ്‌സിനെ നിയമിക്കുന്നതിനും നിര്‍ദ്ദേശം നല്കിയിരുന്നു. കൂടാതെ ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവരേയും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി ചുമതലപ്പെടുത്തിയിരുന്നു. ഓരോ പഞ്ചായത്തുകളിലും പദ്ധതി വിഹിതമനുസരിച്ച് ഓരോ വര്‍ഷവും ആറ് ലക്ഷത്തിലധികം രൂപയും ഈ ഇനത്തില്‍ ചെലവഴിക്കുന്നതിനും അനുമതിയുണ്ട്. ചില പഞ്ചായത്തുകളില്‍ ഈ സൗകര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ വളരെ ഭംഗിയായി നടത്തുന്നുണ്ട്.

 

Latest