Connect with us

National

ദാവൂദ് ഇബ്രാഹീം കീഴടങ്ങാന്‍ സന്നദ്ധനായി; അദ്വാനി തടഞ്ഞെന്ന് വെളിപ്പെടുത്തല്‍

Published

|

Last Updated

ന്യൂഡല്‍ഹി: ദാവൂദ് ഇബ്രാഹിമും അദ്ദേഹത്തിന്റെ പ്രധാന അനുയായി ഛോട്ടാ ഷക്കീലും ഇന്ത്യയിലേക്കു മടങ്ങിവരുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നു റിപ്പോര്‍ട്ടുകള്‍. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു ഛോട്ടാ ഷക്കീല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇബ്രാഹിം തൊണ്ണൂറുകളുടെ അവസാനം കീഴടങ്ങാന്‍ സന്നദ്ധമായിരുന്നെന്ന് സഹായി ചോട്ടാ ഷക്കീലിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ അന്ന് ബിജെപി നേതാവും ആഭ്യന്തരമന്ത്രിയുമായിരുന്ന എല്‍ കെ അദ്വാനിയാണ് ഇത് തടഞ്ഞതെന്നും ഛോട്ടാ ഷക്കീല്‍ വെളിപ്പെടുത്തുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കറച്ചിയില്‍ നിന്നും നല്‍കിയ പ്രത്യേക ഫോണ്‍ അഭിമുഖത്തിലാണ് ഛോട്ട ഷക്കീലിന്റെ വെളിപ്പെടുത്തല്‍.
ബിജെപി നേതാവും അഭിഭാഷകനുമായ രാംജെഠ്മലാനിയാണ് ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയത്. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിച്ച രാംജെഠ്മലാനി ദാവൂദിന്റെ കീഴടങ്ങല്‍ തടഞ്ഞത് അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ശരത് പവാറാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ദാവൂദിന്റെ ഗ്രൂപ്പും ചോട്ട രാജന്റെ ഗ്രൂപ്പും തമ്മിലുള്ള യുദ്ധങ്ങളും അഭിമുഖത്തില്‍ ചോട്ടാഷക്കീല്‍ ശരിവയ്ക്കുന്നു. താന്‍ നേരിട്ട് ഓസ്‌ട്രേലിയയില്‍ ചോട്ടാ രാജനെ കൊല്ലുവാന്‍ പോയിട്ടുണ്ടെന്നും. എന്നാല്‍ അവിടുന്ന് അയാള്‍ എലിയെപോലെ രക്ഷപ്പെട്ടെന്നും ഛോട്ട ഷക്കീല്‍ പറയുന്നു.
കഴിഞ്ഞ 56 കൊല്ലമായി മുംബൈയില്‍ ഡി കമ്പനി ഒരു കൊലപാതകവും നടത്തിയിട്ടില്ലെന്ന് പറയുന്ന ഷക്കീല്‍. എന്നാല്‍ തങ്ങളുടെ പേര് ഉപയോഗിച്ച് പലരും ആക്രമണം നടത്തുകയായിരുന്നുവെന്നും ഷക്കീല്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.