Connect with us

Malappuram

മകളുടെ വീട്ടില്‍ നോമ്പ് തുറക്കാന്‍ പോയ സമയം വീട് കുത്തി തുറന്ന് 15 പവന്‍ മോഷ്ടിച്ചു

Published

|

Last Updated

പെരിന്തല്‍മണ്ണ: മകളുടെ വീട്ടിലേക്ക് നോമ്പു തുറക്കാന്‍ പോയ സമയം വീടിന്റെ പൂട്ട് കുത്തിപൊളിച്ച് വന്‍ മോഷണം. കീഴാറ്റൂര്‍ തച്ചിങ്ങനാടത്ത് നെല്ലൂരിലുള്ള പരുത്തികുത്ത് മുഹമ്മദലിയുടെ വീട്ടില്‍ നിന്നാണ് 15 പവന്‍ സ്വര്‍ണാഭരണം മോഷണം പോയത്.
അലനല്ലൂരിലുള്ള മകളുടെ വീട്ടിലേക്ക് നോമ്പ് തുറക്കാനായി വ്യാഴാഴ്ച വൈകുന്നേരം 5.30 ഓട് കൂടി കുടുംബ സമേതം പോയ സമയത്താണ് മോഷണം നടന്നത്.
ആനക്കയം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് മുഹമ്മദാലി. സംഭവദിവസം രാത്രി 10 മണിയോടെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം മുഹമ്മദലി അറിയുന്നത്. ഉടനെ മേലാറ്റൂര്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസെത്തി രാത്രിയില്‍ തന്നെ പ്രാഥമികന്വേഷണം നടത്തി. വീടിന്റെ മുന്‍ വാതിലിലെ പൂട്ട് കുത്തിപൊളിച്ച് അകത്ത് കയറി വീട്ടിനകത്തെ മൂന്ന് ബെഡ്‌റൂമുകളുടെയും വാതിന്റെ ലോക്ക് തകര്‍ത്ത് ഒരു മുറിയിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം നടത്തിയത്. മറ്റു രേഖകളോ കമ്പ്യൂട്ടറോ ഒന്നും തന്നെ കൊണ്ടുപോയിട്ടില്ല. വെള്ളിയാഴ്ച രാവിലെ പാണ്ടിക്കാട് സി ഐയും മേലാറ്റൂര്‍ എസ് ഐ. ടി എം ആന്റണിയും സ്ഥലത്തെത്തി പരിശോധന നടത്തി.
മലപ്പുറത്ത് നിന്നും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

Latest