Connect with us

Wayanad

വയനാട്ടില്‍ 70 റോഡുകള്‍ക്ക് ഭരണാനുമതി

Published

|

Last Updated

കല്‍പ്പറ്റ: വയനാട് ജില്ലയിലെ 70 ഗ്രാമീണ റോഡുകള്‍ക്ക് ഒറ്റത്തവണ അറ്റകുറ്റപ്പണിയില്‍ ഉള്‍പ്പെടുത്തിയുള്ള ജോലികള്‍ക്ക് ഭരണാനുമതിയായതായി പട്ടികവര്‍ഗ്ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞദിവസം ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ഭരണാനുമതി ലഭിച്ച റോഡും തുകയും യഥാക്രമം: മേനോന്‍മുക്ക്- കോട്ടൂര്‍ (1 കോടി), അരിമുള- ബന്‍സാമിയത് (പത്ത് ലക്ഷം), പൂതാടി അമ്പലം- പുളിയാമ്പറ്റ (പത്ത് ലക്ഷം), വട്ടത്താണി- മണ്ടപ്പിള്ളി- വാളവയല്‍ (പത്ത് ലക്ഷം), മാരപ്പന്‍മൂല- താഴെയങ്ങാടി (40 ലക്ഷം), അറുപത് കവല ഡിപ്പോ റോഡ് (14 ലക്ഷം), മേലേ പാടിച്ചിറ- എടമല സൊസൈറ്റിക്കവല (14 ലക്ഷം), ചുള്ളിയോട്- കുനി റോഡ് (പത്ത് ലക്ഷം), വെണ്ടോള്‍- പുളളിമൂട് (പത്ത് ലക്ഷം), മുണ്ടക്കൊല്ലി- മുത്തച്ചിക്കുനി (പത്ത് ലക്ഷം), അച്ച്യുതന്‍ മെമ്മോറിയല്‍ റോഡ് (23 ലക്ഷം), ആര്‍ത്തുവയല്‍ ശാന്തിഗിരി ആശ്രമം (20 ലക്ഷം), കഴമ്പ് ചെറുമാട് (പത്ത് ലക്ഷം), പള്ളിക്കാമൂല- നെടിയഞ്ചേരി അങ്കണ്‍വാടി (പത്ത് ലക്ഷം), വെള്ളാംകൊല്ലി റോ്ഡ് (പത്ത് ലക്ഷം), പന്നിമുണ്ട- മൈലമ്പാടി (പത്ത് ലക്ഷം), കൈപ്പഞ്ചേരി താലൂക്ക് ആശുപത്രി (15 ലക്ഷം), മാനിക്കുനി- ക്ലാരമഠം (പത്ത് ലക്ഷം), മൂലങ്കാവ് വള്ളുവാടി (15 ലക്ഷം), കാരാടിമാട് – കോളൂര്‍ (30 ലക്ഷം), പുറ്റാട്- ഇയ്യാമ്പാറ- കാരക്കൊല്ലി (20 ലക്ഷം), കുമ്പളേരി- റാട്ടക്കുണ്ട് (10 ലക്ഷം), പാറക്കടവ്- മടപ്പള്ളിക്കുന്ന് (10 ലക്ഷം), പല്ലക്കര (10 ലക്ഷം), വെങ്ങൂര്‍പ്പള്ളി- പഴേരി (20 ലക്ഷം), തേറ്റമല- വെള്ളമുണ്ട (10 ലക്ഷം), വഞ്ഞോട്- പരിയാരംകുന്ന്- വീട്ടിയാമ്പറ്റ (10 ലക്ഷം), കാഞ്ഞിരങ്ങാട്- പെരിഞ്ചേരിമല (10 ലക്ഷം), നീലോം -കാപ്പുചെത്ത് (10 ലക്ഷം), മൊടവന്‍കൊടി – ആത്തിയങ്കോട് (10 ലക്ഷം), തേറ്റമല- പള്ളിക്കുന്ന് (10 ലക്ഷം), തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റ്- ആലൂര്‍ എല്‍.പി. സ്‌കൂള്‍ (പത്ത് ലക്ഷം), ചെറുമാത്തൂര്‍ മൂരിക്കാപ്പ്- കൊണ്ടിമൂല (പത്ത്‌ലക്ഷം), അരണപ്പാറ- ചോലങ്ങാടി (പത്ത് ലക്ഷം), അത്താറ്റുകുന്ന് -തോട്ടാമൂല- ശ്രീമംഗലം (പത്ത് ലക്ഷം), ഗുണ്ടിയൂര്‍- ചെമ്പകമൂല (പത്ത്‌ലക്ഷം), കാണഞ്ചേരിക്കുനിയില്‍ മിലിട്ടറിക്കുന്ന് (പത്ത് ലക്ഷം), കുറ്റിമൂല- ജഡ്ജ്കുന്ന്- വട്ടര്‍കുന്ന് (പത്ത് ലക്ഷം), അമ്പത്തിരണ്ടാംമൈല്‍- പാട്ടവയല്‍- ചെറ്റപ്പാലം (പത്ത് ലക്ഷം), പടമല കോളനിവയല്‍ (പത്ത് ലക്ഷം), വിന്‍സന്റ്ഗിരി- പാട്ടവയല്‍ (പത്ത് ലക്ഷം), കല്ലുമൊട്ടംകുന്ന് -ചൂലിയാറ്റില്‍- പാണാട്ടുകുഴി (പത്ത് ലക്ഷം), വരടിമൂല അങ്കണ്‍വാടി (പത്ത് ലക്ഷം), അമ്പത്തിരണ്ടാംമൈല്‍- മേലേ ചെന്നലായില്‍ – അമ്പുകുത്തി റോഡ് (പത്ത് ലക്ഷം), പടിക്കംവയല്‍- പച്ചിലക്കാട് (പത്ത് ലക്ഷം), ചന്ദനക്കൊല്ലി- ചിറമൂല- പാലക്കര (ഇരുപത് ലക്ഷം), അരിയാനൂര്‍ -കൃഷ്ണമൂല(പത്ത് ലക്ഷം), എരനല്ലൂര്‍- മഹാവിഷ്ണുക്ഷേത്രം- ചുണ്ടക്കുന്ന് (പത്ത് ലക്ഷം), പാരാരി- തണ്ണീര്‍വയല്‍- കണ്ടംപറ്റം (പത്ത് ലക്ഷം), പനമരം- കീഞ്ഞുകടവ്- പാലുകുന്ന് (പത്ത് ലക്ഷം), വാളാട്- നരിപ്പറ്റക്കുന്ന് (പത്ത് ലക്ഷം), തലപ്പുഴ-ചിറക്കര ജെസ്സി (പത്ത് ലക്ഷം), മുതിരേരി അമ്പലം- മുട്ടേരിപ്പടി (പത്ത് ലക്ഷം), പേര്യ ഹൈസ്‌കൂള്‍ റോഡ് (പത്ത് ലക്ഷം), കാട്ടിമൂല- നാഗത്താന്‍കുന്ന്-കോട്ടക്കൊല്ലി (ഇരുപത് ലക്ഷം), വരയാല്‍- കണ്ണോത്തുമല (20 ലക്ഷം), തിണ്ടുമ്മല്‍- കാര്‍മ്മല്‍ഹില്‍ (പത്ത് ലക്ഷം), കിണറ്റിങ്കല്‍ – ചെമ്പ്രാലിക്കുഴി (പത്ത് ലക്ഷം), പരിയാരംമുക്ക് – പാട്ടവയല്‍- നെടാംകുഴിച്ചാല്‍ (ഇരുപത് ലക്ഷം), മൊതക്കര- മല്ലിശ്ശേരിക്കുന്ന് (പത്ത് ലക്ഷം), കുന്നുമ്മല്‍ അങ്ങാടി- പുലിക്കാട് (പത്ത് ലക്ഷം), കാരയ്ക്കാമല- വെട്ടുപാറപ്പടി- കക്കടവ് (പത്ത് ലക്ഷം), ഒഴുക്കന്‍മൂല- ആറുവാള്‍ റോ്ഡ് (19 ലക്ഷം), കരിന്തിരിക്കടവ് – ബംഗ്ലാവ്കുന്ന് (പത്ത് ലക്ഷം), പാലിയാണക്കുന്ന് -മെതിയറ (പത്ത് ലക്ഷം), ദ്വാരക ഹയര്‍സെക്കണ്ടറി സ്‌കൂള്‍- ചാമാടത്തുവയല്‍ അരിനിരക്കുന്ന് (പത്ത് ലക്ഷം), കമ്മന- നിട്ടറ കോളനി (പത്ത് ലക്ഷം), പാലമുക്ക് ബി.എഡ് കോളേജ് റോഡ് (പത്ത് ലക്ഷം), വേങ്ങാരം -കരിവാലംപൊയില്‍- കാക്കഞ്ചേരി (പത്ത് ലക്ഷം), ദ്വാരക ജെ.ടി.എസ്.- നാടുകാണി- കമ്മന റോഡ് (പത്ത് ലക്ഷം).