Connect with us

Malappuram

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം

Published

|

Last Updated

മലപ്പുറം: കെ എസ് യു ജില്ലാ കമ്മിറ്റി മലപ്പുറം ഡി ഡി ഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠപുസ്തക വിതരണം ഒരു മാസമായിട്ടും നടത്താത്തതില്‍ പ്രതിഷേധിച്ചും ജില്ലയിലെ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ച് ഉപരിപഠനത്തിന് അവസരം നല്‍കണമെന്നും ഡി ഡി ഇ മാര്‍ ഇല്ലാത്ത ജില്ലകളില്‍ ഉടന്‍ നിയമനം നടത്തണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുമാണ് മാര്‍ച്ച് നടത്തിയത്.
മലപ്പുറം ഡി സി സി ഓഫീസില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ഡി ഡി ഇ ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. പോലീസ് ബാരിക്കേഡ് ചാടിക്കടന്ന് ഡി ഡി ഇ ഓഫീസിനകത്ത് കയറിയത് സംഘര്‍ഷത്തിനിടയാക്കി. ഡി ഡി ഇ ഓഫീസ് ഉപരോധിച്ച ഇരുപതോളം പ്രവര്‍ത്തകരെ പോലീസും നേതാക്കളും ഇടപെട്ട് പുറത്തെത്തിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം കെ എസ് യു ജില്ലാ പ്രസിഡന്റ് ജിഷാം പുലാമന്തോള്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി അജിത് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. പാഠപുസ്തക വിതരണം ഉള്‍പ്പെടെയുള്ള തന്റെ വകുപ്പിന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി ഒളിച്ചോടുകയാണെന്നും ഈ നിലപാട് പ്രഹസനമാണെന്നും ജില്ലാ പ്രസിഡന്റ് ജിഷാം പുലാമന്തോള്‍ അഭിപ്രായപ്പെട്ടു.
മാര്‍ച്ചിന് ജില്ലാ ഭാരവാഹികളായ പി രംഷാദ്, ജാബിര്‍ പകര, ടി എം മനീജ്, രഞ്ജിത്ത് ടി, ഇ സഫീര്‍ജാന്‍, ശരീഫ് പനങ്ങാങ്ങര, നിയോജകമണ്ഡലം പ്രസിഡന്റുമാര്‍ നേതൃത്വം നല്‍കി.

Latest