Connect with us

Kerala

പ്രേമം സിനിമയുടെ നിര്‍മാതാവിനോടും സംവിധായകനോടും ഹാജരാവാന്‍ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: പ്രേമം സിനിമയുടെ സംവിധായകനോടും നിര്‍മാതാവിനോടും നേരിട്ട് ഹാജരാകാന്‍ ആന്‍ഡി പൈറസി സെല്‍ നിര്‍ദേശിച്ചു. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍, നിര്‍മാതാവ് അന്‍വര്‍ റഷീദ് എന്നിവരോടാണ് ഹാജരാവാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇരുവര്‍ക്കും ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.

അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടു പോവുന്നതെന്നും സാങ്കേതിക കാരണങ്ങളാലാണ് അന്വേഷണം വൈകുന്നതെന്നും ഡി ജി പി പറഞ്ഞു.

Latest