Connect with us

National

അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യത്തിന്റെ കരാര്‍ ലംഘനം

Published

|

Last Updated

ശ്രീനഗര്‍ : ഇന്ത്യ പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യത്തിന്റെ കരാര്‍ ലംഘനം. ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ട് ഇന്ന് പാക് റേഞ്ചേഴ്‌സ് ബി എസ് എഫ് പോസ്റ്റുകള്‍ക്കുനേരെ വെടിവയ്ക്കുകയായിരുന്നു. അര്‍ണിയ സെക്ടറിലാണ് ബി എസ് എഫ് പോസ്റ്റുകള്‍ക്കുനേരെ വെടിയുതിര്‍ത്ത് പാക്കിസ്ഥാന്‍ സൈനികര്‍ സംഘര്‍ഷം സൃഷ്ടിച്ചത്. പാക് സൈനികര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഇരു ഭാഗത്തുനിന്നുള്ള വെടിവയ്ക്കല്‍ ഇരുപത് മിനിട്ടോളം നീണ്ടു നിന്നു. സംഘര്‍ഷങ്ങളില്‍ ആര്‍ക്കും പരുക്കേറ്റതായി വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് പാക് സൈന്യത്തിന്റെ പ്രകോപനം. കഴിഞ്ഞ മാസം 22 നും ആര്‍എസ് പുര സെക്ടറില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.

Latest