Connect with us

National

ആന്തരാവയവങ്ങള്‍ ഡല്‍ഹിയില്‍ പരിശോധിക്കണം: പത്രപ്രവര്‍ത്തകന്റെ സഹോദരി

Published

|

Last Updated

ന്യൂഡല്‍ഹി: വ്യാപം കേസുമായി ബന്ധപ്പെട്ട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ അക്ഷയ് സിംഗിന്റെ ആന്തരികാവയവങ്ങള്‍ സംസ്ഥാനത്തിന് പുറത്ത് പരിശോധിക്കണമെന്ന സിംഗിന്റെ സഹോദരിയുടെ ആവശ്യം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അംഗീകരിച്ചു. കേസിലുള്‍പ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി ഇന്റര്‍വ്യൂ ചെയ്തശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു അക്ഷയ് സിംഗ്. ഇദ്ദേഹത്തിന്റെ മരണ കാരണം അന്വേഷിക്കുന്ന എല്ലാ പരിശോധനകളും ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടത്തണമെന്നാവശ്യപ്പെട്ട് സഹോദരി ശിവരാജ് സിംഗ് ചൗഹാന് കത്തെഴുതിയിരുന്നു. ഝബുവ ജില്ലയില്‍ ഈ മാസം നാലിനാണ് സിംഗ് മരിച്ചത്. വ്യാപം കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ എത്തിയതായിരുന്നു അദ്ദേഹം.