Connect with us

Kerala

അരുവിക്കര: അമിതാഹ്ലാദം വേണ്ടെന്ന് മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം: അരുവിക്കരയില്‍ യു ഡി എഫിന് നേടാന്‍ കഴിഞ്ഞ വിജയത്തില്‍ അമിതാഹ്ലാദം വേണ്ടെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരന്‍ പറഞ്ഞു. വിജയം മുന്നേറാനുള്ള സന്ദേശമാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരനും പറഞ്ഞു. പോരായ്മകളെല്ലാം പരിശോധിക്കും. ലീഡര്‍ കെ കരുണാകരന്റെ ജന്മവാര്‍ഷികാചരണ പരിപാടിയിലായിരുന്നു ഇരുവരുടെയും അഭിപ്രായ പ്രകടനം.
അരുവിക്കരയില്‍ വിജയിച്ചെങ്കിലും പാഠങ്ങള്‍ ക്രിയാത്മകമായി ഉള്‍ക്കൊണ്ട് തെറ്റുകള്‍ തിരുത്തി സര്‍ക്കാരും മുന്നണിയും മുന്നോട്ടു പോകുമെന്നും സുധീരന്‍ പറഞ്ഞു.
കേരളത്തില്‍ ബി ജെ പിക്ക് വോട്ടുനേടാനുള്ള സാഹചര്യം ഒരുക്കിയത് സി പി എം ആണ്. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ സി പി എമ്മിന് കേരളത്തിലും ബംഗാളിലെ അവസ്ഥവരും. സി പി എമ്മിന്റെ അന്ധമായ കോണ്‍ഗ്രസ് വിരോധം വര്‍ഗീയ ശക്തികള്‍ക്ക് ശക്തി പകരുകയായിരുന്നു. പണ്ടും അവരുടെ രാഷ്ട്രിയ നിലപാട് ഇതുതന്നെയായിരുന്നു. മൂന്നാം മുന്നിയുടെ നേതൃസ്ഥാനത്തേക്ക് ജയലളിതയെ ഉയര്‍ത്തിക്കാട്ടിയതും. 1977ല്‍ ജനതാപാര്‍ട്ടിയുമായി സഹകരിച്ചതും ഉദാഹരണങ്ങളാണ്. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ സി പി എം തയ്യാറാകുന്നില്ല. പാര്‍ട്ടിയുടെ ജനകീയ അടിത്തറ തകര്‍ന്നു പോയെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മനസ്സിലാക്കണമെന്നും സുധീരന്‍ പറഞ്ഞു.
ഇനിയുള്ള തിരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിക്കണമെങ്കില്‍ കോണ്‍ഗ്രസ് താഴേത്തട്ടിലെ സംഘടനാസംവിധാനം ശക്തിപ്പെടുത്തണമെന്നും മുരളീധരന്‍ പറഞ്ഞു. മികച്ച പ്രവര്‍ത്തനത്തിലൂടെ ഭരണ തുടര്‍ച്ച സാധ്യമാകും. ജനം അതാഗ്രഹിക്കുന്നു. നെഗറ്റീവ് ചിന്താഗതികള്‍ വരാന്‍പോകുന്ന പോസിറ്റീവിന് വഴിയൊരുക്കും. വിമര്‍ശങ്ങള്‍ നല്ലതാണ്. ഉപതിരഞ്ഞെടുപ്പായതുകൊണ്ടാണ് അരുവിക്കരയില്‍ എല്ലാ നേതാക്കള്‍ക്കും കേന്ദ്രീകരിച്ച് പ്രവത്തിക്കാന്‍ കഴിഞ്ഞത്. തദ്ദേശഭരണതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും അതിന് സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest