Connect with us

Alappuzha

എസ് വൈ എസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍: പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി

Published

|

Last Updated

കോഴിക്കോട്: എസ് വൈ എസ് 2016-19 കാലയളവിലെ മെമ്പര്‍ഷിപ്പ് പുനഃസംഘടനാ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കങ്ങളാരംഭിച്ചു. ആഗസ്റ്റില്‍ ആരംഭിച്ചു 2016 ജനുവരിയില്‍ അവസാനിക്കുന്ന തരത്തിലാണ് ക്യാമ്പയിന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി സയ്യിദ് ത്വാഹ സഖാഫി ചെയര്‍മാനും മുഹമ്മദ് പറവൂര്‍ ചീഫുമായി ഏഴംഗ സ്റ്റേറ്റ് ഇലക്ഷന്‍ ഡയറക്ടറേറ്റ് രൂപവത്കരിച്ചു. എന്‍ അലി അബ്ദുല്ല, സി പി സൈതലവി, മജീദ് കക്കാട് (അപ്‌ലറ്റ് അതോറിറ്റി), മുസ്തഫ കോഡൂര്‍ (ടെക്‌നിക്കല്‍), എം മുഹമ്മദ് സ്വാദിഖ് (ട്രെയ്‌നിംഗ്) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ജൂലൈ 25-നകം ജില്ല, ആഗസ്റ്റ് 5-നകം സോണ്‍, 20-നകം സര്‍ക്കിള്‍, 25-നകം യൂനിറ്റ് ഡയറക്ടറേറ്റുകള്‍ രൂപവത്കരിക്കും. ഓരോ ഘടകത്തിന്റെയും ചീഫുമാരെ തൊട്ടു മേല്‍ഘടകം നിര്‍ണയിച്ച് നല്‍കും. ആഗസ്റ്റില്‍ എസ് വൈ എസ് സംഘടനാ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്റ്റേറ്റ് പണിപ്പുര, സോണ്‍ പഠിപ്പുര ക്യാമ്പുകളില്‍ വെച്ച് മെമ്പര്‍ഷിപ്പ് പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സമഗ്ര പരിശീലനം നല്‍കും. സെപ്തംബറില്‍ യൂനിറ്റ് പഠനമുറികള്‍ സംഘടിപ്പിക്കും.
സമസ്ത സെന്ററില്‍ ചേര്‍ന്ന സ്റ്റേറ്റ് ക്യാബിനറ്റ് യോഗം ക്യാമ്പയിന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപംനല്‍കി. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, മുസ്തഫ കോഡൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.