Connect with us

International

പ്രതിഷേധങ്ങള്‍ക്കിടെ ജപ്പാന്‍ ആണവനിലയം പ്രവര്‍ത്തനസജ്ജമാക്കി

Published

|

Last Updated

ടോക്കിയോ: ശക്തമായ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ തെക്കന്‍ ജപ്പാനിലെ ആണവ റിയാക്ടര്‍ ജപ്പാന്‍ സര്‍ക്കാര്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കി. ആണവ ഇന്ധനം റിയാക്ടറില്‍ വീണ്ടും നിറച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. സുനാമി നാശം വിതച്ചതിനെ തുടര്‍ന്ന് ഫുക്കുഷിമ ആണവ നിലയത്തില്‍ വന്‍ കേടുപാടുകള്‍ സംഭവിക്കുകയും വന്‍തോതില്‍ അണുവികിരണം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ ആണവനിലയങ്ങളും അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ രംഗത്തെത്തി. സുനാമിക്ക് ശേഷം ഇതാദ്യമായാണ് ഒരു ആണവനിലയം സര്‍ക്കാര്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുന്നത്.
ഇപ്പോള്‍ ആണവ ഇന്ധനം നിറച്ച നിലയത്തില്‍ കഴിഞ്ഞ ആഴ്ച വിശദ പരിശോധന നടത്തി സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. പ്രവര്‍ത്തന സജ്ജമാകാന്‍ നാല് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രവര്‍ത്തനസജ്ജമായി തുടങ്ങിയതിന് ശേഷം ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിശോധനകള്‍ക്ക് ആണവ നിലയത്തെ വിധേയമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍, നൂറിലധികം വരുന്ന ആളുകള്‍ ആണവ നിലയത്തിന് മുമ്പിലെത്തി പ്രതിഷേധം സംഘടിപ്പിച്ചു. അപകടം എപ്പോഴും സംഭവിക്കാം. ഫുകുഷിമ എന്ന ദുരന്തം നമുക്ക് മുമ്പിലുണ്ടെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest