Connect with us

Kerala

19 ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി

Published

|

Last Updated

തിരുവനന്തപുരം: പാഠപുസ്തക വിവാദം കൊടുമ്പിരികൊണ്ടിരിക്കെ കാക്കനാട്ടെ ബുക്ക്‌സ് ആന്റ് പബ്ലിഷിങ്ങ് സൊസൈറ്റിയില്‍ 19 ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി. കെബിപിഎസിലെ ഹാരിസ്,ഓറിയന്റ് എന്നീ രണ്ടു അച്ചടി യന്ത്രങ്ങളാണ് പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത്.
32 പേജ് അച്ചടിച്ചിറക്കാവുന്ന ഓറിയന്റ് മെഷിനാണ് ഇതില്‍ പ്രധാനം.ലോട്ടറിയടിക്കുന്ന ഹാരിസ് മെഷീനിലും പുസ്തകങ്ങള്‍ അച്ചടിക്കുന്നുണ്ട്. കഴിയുന്നതും വേഗം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ഇവ രണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരായി.
ഇതിനകം അച്ചടിച്ചിറക്കേണ്ട 43 ലക്ഷത്തില്‍ 19 ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി.
ഇതിനിടയില്‍ പതിനെട്ടാം തീയതിക്കകം ബാക്കിയുളള 24 ലക്ഷം പുസ്തകങ്ങളും അച്ചടിച്ചിറക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇത് പ്രായോഗികമല്ലെന്ന് കാട്ടി കെബിപിഎസ് അധികൃതര്‍ സര്‍ക്കാരിന് മറുപടി നല്‍കി.18 തീയതിക്കകം 9 ലക്ഷം പുസ്‌കങ്ങള്‍കൂടി അച്ചടിച്ചിറക്കാനേസാധിക്കൂ എന്നാണ് കെബിപിഎസിന്റെ വിശദീകരണം.