Connect with us

Thrissur

എംപി ഫണ്ട്; എലിക്കോട് ആദിവാസി കോളനി റോഡ് പ്രവര്‍ത്തിക്ക് ഭരണാനുമതി

Published

|

Last Updated

തൃശൂര്‍: സമരവും ആത്മഹത്യാഭീഷണിയുള്‍പ്പടെ ഉണ്ടായ വരന്തരപ്പിള്ളി എലിക്കോട് ആദിവാസി കോളനിയിലെ റോഡ് നിര്‍മാണത്തിന് സി എന്‍ ജയദേവന്‍ എംപി നല്‍കിയ പദ്ധതിയുടെ ആദ്യഘട്ടത്തിന് ഭരണാനുമതിയായി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പാലപ്പിള്ളി മൈസൂര്‍ ഗേറ്റ്-എലിക്കോട് ആദിവാസി കോളനി റോഡ് നിര്‍മാണത്തിനായി ഊരുമൂപ്പനടക്കം സമരം ചെയ്തത്. സി എന്‍ ജയദേവന്‍ എംപി സമരപന്തലിലെത്തി പ്രശ്‌നങ്ങള്‍ ആരായുകയും രണ്ട് പ്രോജക്ടുകളിലായി 22 ലക്ഷം രൂപയുടെ പ്രാദേശിക ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പുനല്‍കുയും ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
ഫെബ്രുവരി 16ന് എംപിലാന്റ്‌സ് പ്രകാരം ഫണ്ട് അനുവദിച്ചുകൊണ്ടുള്ള കത്തും പ്രോജക്ടും ജില്ലാ ഭരണാധികാരിക്ക് എംപി കൈമാറി. 10 ലക്ഷം രൂപയുടെയും 12 ലക്ഷം രൂപയുടെയും രണ്ട് പ്രോജക്ടുകളാണ് എംപി നല്‍കിയത്. സോളിങ് ആന്റ് മെറ്റലിങ് ആണ് എംപി വര്‍ക്കില്‍ ആദ്യ ഘട്ടത്തിലായി പറഞ്ഞിരിക്കുന്നത്. ഇതിനുപുറമ, െചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ അനുകൂല റിപ്പോര്‍ട്ടും വനഭൂമിയിലെ റോഡ് നിര്‍മ്മാണത്തിനായി ജില്ലാ ഭരണകൂടത്തിന്റെ പക്കലെത്തിയിരുന്നു. എന്നാല്‍, ഭരണാനുമതി നല്‍കുന്നത് വൈകി.
കഴിഞ്ഞ ആഴ്ച വരന്തരപ്പിള്ളിയില്‍ എത്തിയ ജില്ലാ കളക്ടര്‍ എം എസ് ജയയെ ആദിവാസികള്‍ തടഞ്ഞുവയ്ക്കുകയും കളക്ടറോഫീസിലെത്തി ആത്മഹത്യ ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ആയതോടെ പ്രശ്‌നം വീണ്ടും ചൂടുപിടിച്ചു. എംപിയുടെ ഇടപെടലും ഉണ്ടായി. ഇതോടെ എംപി ഫണ്ട് അനുവദിച്ച പ്രവര്‍ത്തിയുടെ ആദ്യഘട്ടത്തിന് ഭരണാനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് കളക്ടര്‍ കഴിഞ്ഞ ദിവസം എംപിക്കും വനംവകുപ്പ് അധികൃതര്‍ക്കും ഗവ.പ്ലാനിങ് സെക്രട്ടറിക്കും കൈമാറുകയായിരുന്നു.
ആദ്യ ഘട്ടത്തില്‍ 10 ലക്ഷം രൂപയുടെ റോഡ് പുനരുദ്ധാരണവും രണ്ടാം ഘട്ടത്തില്‍ 12 ലക്ഷം രൂപ ചെലവിട്ട് ടാറിങും പൂര്‍ത്തിയാക്കുമെന്ന് സി എന്‍ ജയദേവന്‍ എംപി അറിയിച്ചു. രണ്ടാം ഘട്ടത്തിനുള്ള പ്രോജക്ടും ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ടെന്നും എംപി പറഞ്ഞു.

---- facebook comment plugin here -----

Latest