Connect with us

Business

മൈക്രോസോഫ്റ്റ് 7800 തൊഴിലുകള്‍ വെട്ടിക്കുറക്കുന്നു

Published

|

Last Updated

ബംഗളൂരു: ലോകോത്തര സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റ് 7800 തൊഴിലുകള്‍ വെട്ടിക്കുറക്കുന്നു. മൊബൈല്‍ നിര്‍മാതാക്കളായ നോക്കിയയെ 2013ല്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട തൊഴിലുകളാണ് വെട്ടിക്കുറക്കുന്നത്. നോക്കിയയുടെ ഹാന്റ്‌സെറ്റ് യൂണിറ്റ് ഏറ്റെടുക്കുന്നതിനായി ചെലവിട്ട 7.2 ബില്യണ്‍ ഡോളര്‍ എഴുതിത്തള്ളാനും മൈക്രോസോഫ്റ്റ് പദ്ധതിയിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാനാകാതെ തളര്‍ന്ന അവസ്ഥയിലാണ് നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്. എന്നാല്‍ ഇതിനു ശേഷവും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചലനമുണ്ടാക്കാന്‍ നോക്കിയക്ക് സാധിച്ചില്ല. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ മൂന്ന് ശതമാനം മാത്രമാണ് നോക്കിയക്ക് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് നോക്കിയയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ വെട്ടിക്കുറക്കാന്‍ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നത്.

ലോകവ്യാപകമായി മൈക്രോസോഫ്റ്റിന് 1,18,000 ജീവനക്കാരുണ്ട്.

Latest