Connect with us

Gulf

അബുദാബി ഖുര്‍ആന്‍ മത്സരം സമാപിച്ചു

Published

|

Last Updated


അബുദാബി: മതകാര്യവകുപ്പിന്റെ സഹകരണത്തോടെ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്റര്‍ നടത്തിയ രണ്ടാമത് ഖുര്‍ആന്‍ മത്സരം സമാപിച്ചു. ഐ എസ് സി പ്രസിഡന്റ് രമേഷ് പണിക്കറുടെ അധ്യക്ഷതയില്‍ അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ദലാല്‍ അല്‍ ഖുബൈസി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ മുഹമ്മദ് ഉഹീദ, അലി അല്‍ ഖൂരി, ഡോ. താഹ, ഹരീന്ദ്രന്‍, എം എ സലാം, ഗോഡ്ഫ്ര ആന്റണി, മുഹ്‌സിന്‍, റഫീഖ് കയനിയില്‍, ഡോ. രാജ എന്നിവര്‍ സംബന്ധിച്ചു. യു എ ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ വിയോഗ ദിനത്തോടനുബന്ധിച്ച് നടത്തിയ ശൈഖ് സായിദിന്റെ ജീവിതത്തിലൂടെയുള്ള ഫോട്ടോ പ്രദര്‍ശനം ദലാല്‍ അല്‍ ഖുബൈസി ഉദ്ഘാടനം ചെയ്തു.
ഏഴ് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 200 മത്സരാര്‍ഥികളാണ് പങ്കെടുത്തത്. വ്യത്യസ്ഥമായി സിറിയ, ഇന്ത്യ, ലബനോന്‍, താജികിസ്ഥാന്‍, ഈജിപ്ത്, മൗരീതാനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു മത്സരാര്‍ഥികളിലേറെയും.
തജ്‌വീദില്‍ സീനിയര്‍ വിഭാഗത്തില്‍ സിറിയന്‍ സ്വദേശിയായ ബസല്‍ റയ്യഹാ മുസ്തഫ, ഇന്ത്യന്‍ സ്വദേശി സിറാജുദ്ദീന്‍ ഊദമല എന്നിവര്‍ക്ക് ഒന്നും രണ്ടും സ്ഥാനം ലഭിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ ലബനോന്‍ സ്വദേശിയായ സാലിഹ് നബീല്‍ എല്‍മീര്‍, ഇന്ത്യക്കാരനായ മുഹമ്മദ് അസ്വീം അബ്ദുല്‍ റശീദ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. ഒന്നാം വിഭാഗത്തില്‍ താജികിസ്ഥാന്‍ സ്വദേശി മുഹമ്മദ് മുഹമ്മദലീവ്, ലബനാന്‍ സ്വദേശി സുലൈമാന്‍ നബീല്‍ എല്‍മീര്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. അഞ്ചാം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മുഹമ്മദ് യാസീന്‍ ഒന്നാം സ്ഥാനവും ഈജിപ്തുകാരനായ മുഹമ്മദ് അല്‍ മുസല്ലി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പത്താം വിഭാഗത്തില്‍ ഈജിപ്തുകാരനായ മുസ്തഫ വഈല്‍ എല്‍ ശാഅത് ഒന്നാം സ്ഥാനവും അബ്ദുല്ല മംദൂഫ് മുഹമ്മദ് നസ്‌റുദ്ദീന്‍ രണ്ടാം സ്ഥാനവും നേടി. പതിനഞ്ചാം വിഭാഗത്തില്‍ മൗറീതാനിയ സ്വദേശി അഹമ്മദ് ബയാ ഒന്നാം സ്ഥാനവും സിറിയന്‍ സ്വദേശി ഉസാമ ദാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
20 വിഭാഗത്തില്‍ ഇന്ത്യക്കാരനായ അബൂബക്കര്‍ സിദ്ദീഖ് ഒന്നാം സ്ഥാനവും ഈജിപ്തുകാന്‍ മുഹമ്മദ് ഖലീല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജനറല്‍ വിഭാഗത്തില്‍ ഈജിപ്തുകാരായ അഹമ്മദ് മശ്ഹൂത് കാമില്‍ തുര്‍ക്കി ഒന്നാം സ്ഥാനവും ഉമര്‍ മുഹമ്മദ് ഇബ്‌റാഹീം മുഹമ്മദ് ശരീഫ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.