Connect with us

National

ഭാരമേറിയ വിക്ഷേപണത്തിന് ഐ എസ് ആര്‍ ഒയില്‍ കൗണ്ട് ഡൗണ്‍ തുങ്ങി

Published

|

Last Updated

ചെന്നൈ: ചരിത്രത്തിലെ ഏറ്റവും “ഭാരമേറിയ” വാണിജ്യാടിസ്ഥാനത്തിലുള്ള ഉപഗ്രഹ വിക്ഷേപണത്തിന് ഐ എസ് ആര്‍ ഒയില്‍ കൗണ്ട് ഡൗണ്‍ തുടങ്ങി. നാളെ രാത്രി 9.58ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ബ്രിട്ടന്റെ അഞ്ച് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പി എസ് എല്‍ വി- സി28 കുതിച്ചുയരും. അതിനു മുന്നോടിയായുള്ള 62.5 മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ ഇന്നലെ രാവിലെ 7,28ന് ആരംഭിച്ചതായി ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ അറിയിച്ചു.
ഐ എസ് ആര്‍ ഒയുടെ ചരിത്രത്തിലെ ഏറ്റവും ഭാരം കൂടിയ ദൗത്യമായിരിക്കും ഇത്. അഞ്ച് ഉപഗ്രഹങ്ങള്‍ക്കും കൂടി 1440 കിലോഗ്രാം തൂക്കം വരും. ഒരേതരത്തിലുള്ള മൂന്ന് ഡി എം സി 3 ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളും രണ്ട് സഹായക ഉപഗ്രഹങ്ങളുമാണ് (സി ബി എന്‍ ടി-1) വിക്ഷേപിക്കുക. മൂന്ന് മീറ്റര്‍ ഉയരവും 447 കിലോഗ്രാം ഭാരവുമുള്ളതാണ് ഡി എം സി 3 ഉപഗ്രഹങ്ങള്‍. പി എസ് എല്‍ വി സി 28 ആണ് ഇവയെ ലക്ഷ്യത്തിലെത്തിക്കുക. ഡി എം സി 3 ഉപഗ്രഹങ്ങള്‍ ഭൂമിയുടെ ഉപരിതലത്തിന്റെ ചിത്രങ്ങള്‍ ദിനേന പകര്‍ത്താന്‍ പ്രാപ്തിയുള്ളവയാണ്. ഭൗമസര്‍വേ, പരിസ്ഥിതി സര്‍വേ, നഗരഘടന വിലയിരുത്തല്‍, ദുരന്ത നിരീക്ഷണം തുടങ്ങിയവയാണ് ബ്രിട്ടന്റെ ഈ അന്താരാഷ്ട്ര ഉപഗ്രഹങ്ങളുടെ ദൗത്യം.

---- facebook comment plugin here -----

Latest