Connect with us

Gulf

വസ്ത്രത്തില്‍ ക്യാമറ; പോലീസ് ഉപയോഗിച്ചു തുടങ്ങി

Published

|

Last Updated

അബുദാബി: വാഹന ഗതാഗത ലംഘനം കണ്ടുപിടിക്കാന്‍ വസ്ത്രത്തില്‍ പിടിപ്പിക്കുന്ന ക്യാമറ പോലീസ് ഉപയോഗിച്ച് തുടങ്ങി. ഉയര്‍ന്ന സാങ്കേതിക ഗുണമുള്ള ക്യാമറയാണിതെന്ന് അബുദാബി പോലീസ് ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അമീര്‍ മുഹമ്മദ് അല്‍ മുഹൈരി വ്യക്തമാക്കി. പോലീസുകാര്‍ക്ക് എളുപ്പം തെളിവ് ശേഖരിക്കാന്‍ ക്യാമറ ഉപയുക്തമാക്കും. ഗതാഗത നിയമ ലംഘനം മാത്രമല്ല, മറ്റു കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും ക്യാമറ സഹായിക്കും. പോലീസിനെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ ഇത്തരം ക്യാമറകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് മേജര്‍ ജനറല്‍ അമീര്‍ മുഹമ്മദ് അല്‍ മുഹൈരി അറിയിച്ചു.

Latest