ജമ്മുവില്‍ പാക് സൈന്യത്തിന്റെ ആക്രമണം; ബി എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു

Posted on: July 9, 2015 8:17 pm | Last updated: July 11, 2015 at 11:24 am
SHARE

indo pak borderശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖക്ക് സമീപം പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ബി എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു. ബാരാമുള്ള മേഖലയിലാണ് വെടിവെപ്പുണ്ടായത്. ഇവിടെ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നത് പതിവായിട്ടുണ്ട്. ബുധനാഴ്ച ഷോപ്പിയാനില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു ജവാന് പരുക്കേറ്റിരുന്നു.