Connect with us

National

തപാല്‍ ഉരുപ്പടികളുടെ വിവരങ്ങള്‍ ഇനി എസ് എം എസ് വഴി

Published

|

Last Updated

ന്യൂഡല്‍ഹി: സെപ്തംബറോടെ തപാല്‍ ഉരുപ്പടികളുടെ ഡെലിവറി വിവരങ്ങള്‍ ഉപഭോക്താവിന് മൊബൈലില്‍ എസ് എം എസ്സിലൂടെ ലഭിക്കുന്ന സംവിധാനം വരുന്നു. കത്തുകള്‍, മണിയോര്‍ഡറുകള്‍, പാര്‍സലുകള്‍ തുടങ്ങിയ തപാല്‍ സംവിധാനത്തിലൂടെ അയക്കാവുന്ന എല്ലാ വസ്തുക്കളുടേയും ഡെലിവറി വിവരങ്ങള്‍ എസ് എം എസ്സിലൂടെ ലഭിക്കുന്ന സംവിധാനമാണ് തപാല്‍ വകുപ്പ് കൊണ്ടുവരുന്നത്.
ജി പി എസ്സിന്റെ സഹായത്തോടെ പോസ്റ്റ്മാന്‍ എവിടെയെത്തി എന്ന് കണ്ടുപിടിക്കാനുള്ള സംവിധാനവും ഇതിന്റെ തുടര്‍ച്ചയായി വരുമെന്ന് തപാല്‍വകുപ്പ് അറിയിച്ചു്. ഒക്ടോബറിലാണ് ഈ സംവിധാനം നിലവില്‍ വരിക. പോസ്റ്റ്മാന് അഡ്രസ്സിലുള്ള ലക്ഷ്യസ്ഥാനം കണ്ടുപിടിക്കുന്നതിനും ഇത് സഹായിക്കും.
സെപ്റ്റംബറോടെ ഉപഭോക്താക്കളെ അവരുടെ മെയിലുകള്‍ അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ എത്തുന്ന വിവരവും അവര്‍ക്ക് അത് ലഭിക്കാവുന്ന സമയവും എസ് എം എസ്സിലൂടെ അറിയിക്കാന്‍ സാധിക്കുമെന്ന് ഇന്ത്യാ പോസ്റ്റ് ചീഫ് മാസ്റ്റര്‍ വാസുമിത്ര അറിയിച്ചു. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായാണ് പുതിയ പദ്ധതി വരുന്നത്.
ഉള്‍പ്രദേശങ്ങളിലെ പോസ്റ്റ്മാന്‍മാരില്‍ ജി പി എസ് സംവിധാനം ലഭ്യമാക്കുന്നതിന് വേണ്ടി 1.3 ലക്ഷം ഹാന്‍ഡ്ല്‍ഡ് ജി പി എസ് ഡിവൈസുകളാണ് ലഭ്യമാക്കുന്നത്.